Chapter Title : പ്രായം [Leo]
കണ്ടു വിഷമം. അങ്ങെനെ ഞാനും ചേച്ചിയും നാട്ടിൽ വന്നു. ചേച്ചി ഒരു സുന്ദരി വാവയ്ക്ക് ജന്മംനൽകി, അനന്യ എന്ന് പേരിട്ടു. വീട്ടിൽ ഞങ്ങൾ അനു എന്ന് വിളിക്കും.
സന്ദീപ് ഏട്ടൻ വന്നിരുന്നു. ഒരു മാസം നിന്നിട്ട് പോയി. രാഹുൽ MBA ബാംഗ്ലൂർ ആണ് ചെയ്യുന്നത്. നാട്ടിൽ വരുമ്പോഴൊക്കെ ഇവിടെ വരും.
അതിനിടെ പാറു ചേച്ചിക്ക് ഒരുപാട് കല്യാണ ആലോചനകൾ വന്നു കൊണ്ടിരുന്നു. ചേച്ചി എല്ലാത്തിനും നോ പറയുകയായിരുന്നു.
എല്ലാം ശരിയായി വന്നാൽ അത് എങ്ങനെയെങ്കിലും മുടക്കുകയും ചെയ്തു
കാരണം ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല.
അമ്മാവൻ ആണെങ്കിൽ നല്ല ടെൻഷൻ ഉണ്ട് പാറു ചേച്ചിയേ ഓർത്തു.
ഒരിക്കൽ പാറു ചേച്ചിയുടെ അമ്മ, അമ്മായി വന്നു എൻ്റെ ചേച്ചിയും ആയി കാര്യമായി സംസാരിക്കുന്നത് കണ്ടു. ഞാൻ ബാംഗളൂർ പോകാൻ തയ്യാർ ആകുക ആയിരുന്നു. ഒരു ഇൻ്റർവ്യു ഉണ്ട്. അച്ഛന് തീരെ ഇഷ്ടമല്ല ഈ പോകുന്നത്. " നീ പുറത്ത് പോയി പണിയെടുത്ത് കൊണ്ട് വരേണ്ട ആവിശ്യം ഒന്നും ഇല്ല, നമ്മുടെ കമ്പനികൾ തന്നെ നോക്കി നടത്തിയ മതിയല്ലോ." എന്ന പുള്ളി പറയുന്നത്. പറന്നത് സത്യമാണ്. പക്ഷെ കുറച്ചു നാൾ എങ്കിലും സ്വന്തമായി നേടിയെടുത്ത ജോലി വേണാം എന്ന തീരുമാനത്തിൽ ആയിരുന്നു ഞാൻ. രാഹുൽ ബാംഗളൂർ ആയതു കൊണ്ട് താമസത്തിന് ഒന്നും ഒരു പ്രശൻമില്ലാ. അവൻ്റെ കൂടെ കുറച്ച് ദിവസം കൂടണം എന്ന അവൻ്റെ കണ്ടീഷൻ. ഞാൻ അങ്ങെനെ ബാംഗളൂർക് യാത്രയായി.
*******
നിഖില - ഹലോ എടി പാറു, എത്ര ദിവസമായി നിന്നെ കണ്ടിട്ട്. നീയെന്താ ഇങ്ങോട്ട് വരാത്തത്. ഞാൻ
💬 Comments
View all comments