Chapter Title : പ്രായം നമ്മിൽ മോഹം നൽകി [റോക്കി ഭായ്]
ഒപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. തലയ്ക്കു പരിക്കേറ്റ ഇവാന യെ ഐ സി യൂ വിൽ ഒബ്സെർവഷൻ ൽ പ്രവേശിപ്പിച്ചു. തലയുടെ വലതു ഭാഗത്ത് പ്രഹരം ഏറ്റതിനാൽ ന്യുറോളജിസ്റ്റ് ആയ ഡോക്ടർ ജെയിംസ് ന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഒരു മൈനർ സർജറി വേണ്ടി വരും എന്നും പേടിക്കാൻ ഒന്നുമില്ലെന്നും ഹെൽത്ത് ഓകെ ആണെന്നും അയാൾ അറിയിച്ചു.
അങ്ങനെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ സർജറി നടത്തി.. ഇവാനയുടെ അച്ഛനെ ഡോക്ടർ തന്റെ റൂമിലേക്ക് വിളിപ്പിച്ചു.
"മിസ്റ്റർ ജേക്കബ്, പേടിക്കാൻ ഒന്നുമില്ല. നല്ല രീതിയിൽ തന്നെ സർജറി കഴിഞ്ഞിട്ടുണ്ട്. നാഡീവ്യൂഹത്തിലേക്ക് തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഭാഗത്തിന് ചെറിയ ക്ഷതമേറ്റിട്ടുണ്ടായിരുന്നു. ദേഹത്തെ ബാക്കി പരിക്കുകൾ സാരമുള്ളതല്ല.. 10 ദിവസം റസ്റ്റ് എടുത്താൽ മാറാവുന്നതേ ഉള്ളു.. പക്ഷെ ഇവാനയുടെ സബ് കോൺഷിയസ് മൈൻഡ് പ്രവർത്തിക്കുന്ന സെറിബ്രത്തിന്റെ ഭാഗത്തിന് പ്രഹരമേറ്റിട്ടുണ്ടായിരുന്നു. സർജറി വിജയകരമാണെങ്കിലും ഇതിന്റെ പരിണിത ഫലങ്ങൾ എന്തൊക്കെ ആകും എന്ന് തീരുമാനിക്കാറായിട്ടില്ല.
അതായത് ചിലപ്പോൾ നോർമൽ റിക്കവറി ആയിരിക്കും. ചിലർക്ക് ഓർമ നഷ്ടപ്പെടാം അതായത് മൈൻഡ് ൽ ഒന്നുമില്ലാത്ത ബ്ലാങ്ക് അവസ്ഥ. അതും അല്ലെങ്കിൽ സബ് കോൺഷ്യസ് മൈൻഡ് ൽ ഉള്ള കാര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാം. അതായത് ഒരാളുടെ ആഗ്രഹം പോലെ ഉള്ള ഒരു കാരക്റ്റർ ആകുകയോ സ്വഭാവം ആകുകയോ അങ്ങനെ എന്തെങ്കിലും..
ഇവാനയുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ആഗ്രഹങ്ങൾ എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവളുടെ സബ് കോൺഷ്യസ് മൈൻഡ് അത് നടത്തിയേക്കാം. ബോധം തെളിഞ്ഞാലേ നമുക്ക് എന്തെങ്കിലും അറിയാൻ പറ്റൂ.. അത് വരെ മിസ്റ്റർ ജേക്കബ് കാത്തിരിക്കണം.. ഹോപ്
💬 Comments
View all comments