0%

Chapter Title : പ്രഭാവലയം [Kafka]

Author : Kambikathakal Read All Parts 352

വെളുപ്പ് കൂടിയ ഇരു നിറം ആണ് അവർക്കു. അത്യാവശ്യം തടിച്ച ഒരു പ്രകൃതം. രണ്ടാളും തമ്മിൽ നല്ല പ്രായ വ്യത്യാസം ഉണ്ട് ഒരു 10 - 12 വയസ്സിന്റെ.  അതുകൊണ്ട് വലിയമ്മ യുടെ നല്ല പ്രായം മുഴുവൻ വലിയച്ഛനെ പരിചരിക്കൽ ആയിരന്നു. 4 വര്ഷം മുന്നെ ഒരു അറ്റാക്ക് വന്നു, മേജർ അറ്റാക്ക് ആയിരന്നു, അത് കൊണ്ട് ജോലി ന്നു VRS എടുത്ത് വീട്ടിൽ തന്നെ ആയി. അങ്ങനെ 54 വയസിൽ തന്നെ വലിയച്ഛൻ ഒരു വൃദ്ധനെ പോലെ ആയി.

രണ്ടാൾക്കും കൂടെ ഒരു മകൾ, വേണി, എന്നേക്കാൾ ഒരു വയസിനു മൂത്തത്. ആളൊരു പാവം ആയിരന്നു, അല്ല അങ്ങനെ ആണ് എല്ലാരും ധരിച്ചിരുന്നത്, ഈ ഞാൻ പോലും. പക്ഷെ കഴിഞ്ഞ കൊല്ലം അവള് ഒരുത്തന്റെ കൂടെ ഇറങ്ങി പോയി.

പ്രണയത്തിനൊന്നും ഞാൻ എതിരല്ലപ്പാ, പക്ഷെ അവള് ഇറങ്ങി പോയ ആ സമയം വീട്ടിലെ സാഹചര്യം, അതൊന്നും അവള് നോക്കിയില്ല. അന്ന് വലിയച്ഛന് കാൻസർ സ്ഥിതീകരിച്ചു കീമോ നടക്കുന്ന സമയം, എല്ലാത്തിനും ബുദ്ധിമുട്ടുന്ന വലിയമ്മ, ആ ഒരു അവസരത്തില് അവൾക്കു ഇത് വേണ്ടായിരുന്നു. വലിയച്ഛനും വല്യമ്മയും അവളുടെ പ്രണയത്തിനു എതിരൊന്നും ആയിരുന്നില്ല, സാധാരണ മാതാ പിതാക്കളെ പോലെ, ആദ്യം കുറച്ചു എതിർത്തു. പിന്നെ ഇവള് അവനില്ലാണ്ട് ജീവിക്കില്ല ന്നൊക്കെ പറഞ്ഞപ്പോ സമ്മതിച്ചതാണ്. അവനൊരു ജോലി ഒക്കെ ആയിട്ട് നടത്തി തരാം ന്നു വരെ പറഞ്ഞതാണ്, ന്നട്ടും ഇവള് ആ വേലയും കൂലിയും ഇല്ലാത്ത തെണ്ടി യുടെ കൂടെ ഇറങ്ങി പോയി. അല്ലെങ്കിലും പ്രണയിക്കുമ്പോൾ എല്ലാവരും സ്വാർത്ഥരാണ്.

പറഞ്ഞു

💬 Comments

View all comments