Chapter Title : പ്രഭാവലയം [Kafka]
പറഞ്ഞു കാട് കയറുന്നു. ഞാൻ രാജീവ് വീട്ടിൽ ഉണ്ണി ന്നു വിളിക്കും , ഡിഗ്രി കഴിഞ്ഞു, ഓൺലൈനായി PSC കോച്ചിങ് ചെയ്യുന്നു, ഒരു അനിയത്തി ഉണ്ട്, രജനി, കോളേജിൽ പഠിക്കുന്നു. ആലുവയിൽ ആണ് വീട്, വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. അച്ഛന് സർക്കാർ ജോലി ആണ് അതുകൊണ്ടു ഇവിടെ താമസമാക്കി. വല്യച്ഛന്റെ വീട് ആലപ്പുഴ ആണ്, അങ്ങോടാണ് ഞങ്ങൾ ഇപ്പോൾ പോയി കൊണ്ടിരിക്കുന്നത്, ഞാൻ ആണ് ഡ്രൈവ് ചെയ്യുന്നത്, കുടുംബമായി എവിടെ പോയാലും ഡ്രൈവിംഗ് എന്റെ ജോലി ആണ്. ഞങ്ങൾ ചെല്ലുമ്പോഴേക്കും ഉച്ച ആയിരന്നു. വൈകുന്നേരം ആണ് സംസ്കാരം, ദൂരെ നിന്നൊന്നും ആരും വരാനില്ല.
എല്ലാവരും പ്രതീക്ഷിച്ച ഒരു മരണം ആയിരുന്നത് കൊണ്ട് ആരുടെ മുഖത്തും പറയത്തക്ക വിഷമം ഒന്നും കണ്ടില്ല. തലയ്ക്കു ഭാഗത്തിരുന്നു വലിയമ്മ നെടുവീർപ്പിടുന്നുണ്ട്, വേണി വരുമോ ഇല്ലയോ എന്ന് അവിടെ ബന്ധുക്കൾ പിറുപിറുക്കുന്നത് കേൾക്കാമായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോ അവളും വന്നു, ആരെയും ശ്രദ്ധിക്കാതെ നേരെ ബോഡി കിടത്തിരിക്കുന്നിടത്തേക്കു ചെന്നു. കാൽക്കൽ ചെന്നിരുന്നു മാപ്പു ചോദിക്കുന്ന പോലെ കുറെ കരഞ്ഞു, പിന്നെ വെലിയമ്മയുടെ അടുത്ത് ചെന്നും ഇത് തന്നെ പറഞ്ഞു, പുള്ളിക്കാരി അവളെ നിർവികാരയായി നോക്കി.
എനിക്ക് ശെരിക്കും ദേഷ്യം വന്നു, ഞാൻ അവടെ നിന്നും മാറി. കുറച്ചു കഴിഞ്ഞപ്പോ അച്ഛൻ വന്നു പറഞ്ഞു, പോയി കുളിച്ചു ഈറനായി വരാൻ, നീയാണ് കർമം ചെയ്യണ്ടത് ന്നു. കാര്യം ഞാൻ ഒരു നിരീശ്വര വാദിയാണ്, ഇമ്മാതിരി പരുപാടികളോടൊക്കെ പുച്ഛവും ആണ്, എന്നാൽ സാഹചര്യം ഇതായതിനാൽ ഉള്ളിൽ അമർഷം തോന്നിയെങ്കിലും ഞാൻ പോയി കുളിച്ചു ഈറനോടെ
💬 Comments
View all comments