Chapter Title : പ്രഹേളിക [Ne-Na]
ഇതിനിടയിൽ എപ്പോഴോ അറിയാതെ തന്നെ കാവ്യയും ആകാശും തമ്മിൽ ഇഷ്ട്ടത്തിലായി. ആകാശിനെ അടുത്തറിയാവുന്നതിനാലും അവന്റെ കഴിവിൽ വിശ്വാസം ഉണ്ടായിരുന്നതിനാലും നവീൻ ആ ബന്ധത്തിന് എതിര് നിന്നില്ല. ഒന്നര വർഷം മുൻപായിരുന്നു ഗായത്രിയുടെ വിവാഹം. ആരുടേയും സഹായം കൂടാതെ നല്ല രീതിയിൽ തന്നെയാണ് അവൻ ഗായത്രിയെ വിവാഹം ചെയ്തയച്ചത്.
കാരയ്ക്കാമുക്ക് കാർ പാസ് ചെയ്തപ്പോഴേക്കും അത്രയും നേരം ഗൗരവത്തിൽ ആയിരുന്ന കാവ്യയുടെ മുഖം ചെറുതായി തെളിഞ്ഞത്. നവീൻ അത് ശ്രദ്ധിക്കുക്കുകയും ചെയ്തു. അവന്റെ മുഖത്തു ചെറുതായി ചിരി പടർന്നു.
അടുത്ത ജംഗ്ഷനിൽ ആണ് ആകാശ് കാവ്യയെ പിക്ക് ചെയ്യാനായി നിൽക്കാമെന്ന് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി ആകാശ് ജോലിയുടെ പിന്നിൽ തന്നെയായിരുന്നു. മൂന്നു നാല് മാസം കൂടുമ്പോൾ ഉണ്ടാകുന്ന ഒരു കൂടിക്കാഴ്ചയും വല്ലപ്പോഴും കൂടിയുള്ള ഫോൺ വിളിയും മാത്രമായിരുന്നു ആകാശും കാവ്യയും തമ്മിൽ ഉണ്ടായിരുന്ന കോണ്ടാക്ട്. രണ്ടു ദിവസം മുൻപായിരുന്നു ആകാശ് ചെയ്തുകൊണ്ടിരുന്ന പ്രേജക്ട് തീർന്നത്. ഇനി ഒരു മൂന്നു മാസത്തേക്ക് അവൻ ഫുൾ ഫ്രീ ആണ്. അങ്ങനിരിക്കുമ്പോഴാണ് കാവ്യയുടെ കൂട്ടുകാരിയുടെ കല്യാണം വരുന്നതും ആകാശ് അവളെ കൊണ്ടുപോകാമെന്ന് പറയുന്നതും. അവരുടെ ആ യാത്രക്ക് വീട്ടുകാർക്ക് മുന്നിലുള്ള മറ ആയിരുന്നു നവീൻ. മൂന്നു മാസങ്ങൾക്ക് ശേഷമാണ് ആകാശും കാവ്യയും തമ്മിൽ വീണ്ടും കണ്ടുമുട്ടുന്നത്. അതിന്റെ സന്തോഷമാണ് അവളുടെ മുഖത്തു തെളിഞ്ഞതും.
"എന്താടി പെട്ടെന്ന് മുഖത്തൊരു തെളിച്ചം?"
അവൾ ചുണ്ടുകൊണ്ട് കോഷ്ട്ടി കാണിച്ചുകൊണ്ട് പറഞ്ഞു.
"പോടാ നാറി. ഇവിടെ മൂന്നു മാസം കൂടിയാണ് ഏട്ടനെ ഒന്ന് കാണുന്നത്. അതിനിടയിലാണ് അവന്റെ ഒരു കിന്നാരം."
"ഞാനും അവനും ഒരേ പ്രായം. അവനെ
💬 Comments
View all comments