Chapter Title : പ്രഹേളിക [Ne-Na]
കൂടി ഞാൻ വീട്ടിൽ പറയുമ്പോൾ എല്ലാം പൂർണമാകും."
നവീനും അതിനെ കുറിച്ച് ബോധവാനായിരുന്നു.
താഴ്ന്ന സ്വരത്തിൽ അവൻ പറഞ്ഞു.
"നമ്മൾ ഇത് വളരെമുമ്പു തന്നെ വീട്ടിൽ പറയേണ്ടതായിരുന്നു."
കാവ്യയുടെ കൈ ഗിയറിലിരുന്ന നവീന്റെ കൈത്തണ്ടയിൽ മുറുകി.
ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു.
"എനിക്കും ആകാശേട്ടനും വേണ്ടിയിട്ടാണ് നീ ഇത് ഇത്രയും നാൾ വീട്ടിൽ പറയാതിരുന്നതെന്ന് എനിക്കറിയാം. ഒരു വൺ ഇയർ കൂടി എനിക്ക് വേണ്ടി നീ ക്ഷമിക്ക്. അപ്പോഴേക്കും ആകാശേട്ടൻ ഒരു വിധം സെറ്റിൽ ആകും."
ഒരു നിമിഷം നിർത്തിയ ശേഷം അവൾ പറഞ്ഞു.
"ഗായത്രിയെ കെട്ടിച്ച് വിട്ടതിന്റെ കടങ്ങളൊക്കെ ആകാശേട്ടൻ ഇപ്പോൾ തീർത്തേ ഉള്ളു. ഇപ്പോൾ ചെയ്തു കൊണ്ടിരുന്ന പ്രൊജക്റ്റ് രണ്ടു ദിവസം മുൻപാണ് തീർന്നത്. അതിൽ നല്ലൊരു തുക കിട്ടിയിട്ടുണ്ട്. ഇനിയൊരു മൂന്നു മാസത്തേക്ക് പുള്ളിക്കാരൻ പുതിയ പ്രൊജക്റ്റ് ഒന്നും എടുക്കുന്നില്ലെന്നാണ് പറഞ്ഞത്. കഴിഞ്ഞ രണ്ടു വർഷമായി ഫുൾ ടൈം വർക്കിൽ തന്നെ ആയിരുന്നല്ലോ. നീ ഈ ഒരു വര്ഷം കൂടി എനിക്ക് വേണ്ടി വീട്ടിൽ എന്തെങ്കിലും പറഞ്ഞു പിടിച്ച് നിൽക്ക്. അപ്പോഴേക്കും ആകാശേട്ടൻ നല്ലൊരു ബാങ്ക് ബാലൻസ് ഉണ്ടാക്കിയിരിക്കും. വീട്ടുകാർ സമ്മതിക്കാതെ ഞാൻ ഇറങ്ങി ചെന്നാലും പുള്ളിക്ക് പിടിച്ച് നിൽക്കാനുള്ള അവസ്ഥയിലാകാനുള്ള സമയം നമ്മൾ കൊടുക്കണമല്ലോ."
നവീന്റെ അടുത്ത കൂട്ടുകാരനാണ് ആകാശ്. കോളേജിൽ പഠിക്കുന്ന ടൈമിൽ ആണ് ആകാശിന്റെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരിക്കുന്നത്. പിന്നെ അവനു ആകെ ഉണ്ടായിരുന്നത് അനിയത്തി ഗായത്രി മാത്രമാണ്. പഠിത്തത്തിൽ മുന്നിൽ തന്നെ ആയിരുന്ന ആകാശ് കഠിനമായ പരിശ്രമത്തിലൂടെ തന്നെയാണ് തന്റെ കരിയർ ഉയർത്തിക്കൊണ്ടു വന്നത്.
💬 Comments
View all comments