Chapter Title : പ്രഹേളിക [Ne-Na]
രമേശൻ വിൽസ് പാക്കറ്റ് എടുത്തു കൊടുത്തു.
"മറ്റേ കൊച്ചു ഇന്ന് കൂടെ ഇല്ലല്ലോ."
രമേശൻ കാവ്യയെ ആണ് ഉദ്ദേശിച്ചതെന്ന് മനസിലായ നവീൻ സിഗരറ്റിന്റെ പൈസ നൽകി ചിരിച്ചുകൊണ്ട് പറഞ്ഞു.
"അവളെ ഒരു കല്യാണത്തിന് കൊണ്ടക്കിട്ടു വരുന്ന വഴിയാണ്."
നവീൻ കാറിനരികിലേക്ക് പോയി ഡോർ തുറന്നെങ്കിലും ഡ്രൈവിങ്ങിനുള്ള ഒരു മൂഡ് വന്നില്ല. ഡോർ അടച്ച് അവൻ എതിരെയുള്ള മൊട്ടകുന്നിലേക്ക് റോഡ് ക്രോസ്സ് ചെയ്തു നടന്നു.
സമയം 10 മണി കഴിഞ്ഞിരുന്നു. വെയിലിനു ചൂട് കൂടി വന്നതിനാൽ കുന്നു കയറി ചെന്ന അവൻ ആദ്യം തിരഞ്ഞത് ഒരു തണൽ ആയിരുന്നു. അവനു അവിടെ തണലിനായി ആകെ കാണാൻ കഴിഞ്ഞത് ഒരു വലിയ മാവ് മാത്രമാണ്. നവീൻ അതിന്റെ ചുവട്ടിൽ പോയി നിന്ന് സിഗരറ്റു കത്തിച്ചു. കുറച്ച് നേരത്തേക്ക് അവൻ എന്തെക്കെയോ ചിന്തിച്ച് നിന്ന് പോയി.
ചെറിയൊരു ഇളം കാറ്റ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയപ്പോഴാണ് നവീന് തന്റെ അരികിൽ ആരോ നിൽക്കുന്നതായി തോന്നിയത്. തന്റെ വലതു വശത്തേക്ക് നോക്കിയ അവൻ ഞെട്ടി പോയി.
അതി സുന്ദരിയായ ഒരു പെൺകുട്ടി തന്റെ അരികിൽ നിൽക്കുന്നു. ഒരു നീല ജീൻസും, ചുവന്ന ചെക്ക് ഷർട്ടും ആണ് വേഷം.തോളിനു കുറച്ച് താഴേക്ക് എത്തുന്ന മുടി. അതികം വണ്ണം ഇല്ലാത്ത ഒതുങ്ങിയ ശരീരം. ഒരു 25, 26 വയസ് കണ്ടാൽ തോന്നിക്കും.ഷർട്ടിന്റെ കൈ മുകളിലേക്ക് ചുരുട്ടി വച്ചിരിക്കുന്നതിനാൽ വലതു കൈ തണ്ടയിൽ പച്ച കുത്തിയിരിക്കുന്ന മൂന്നു സ്റ്റാറുകൾ കാണാൻ കഴിയും. ആരെയും ആകർഷിക്കുന്ന ഇളം ബ്രൗൺ നിറത്തിലുള്ള കണ്ണുകൾ ആണ് അവൾക്കുള്ളത്.
നവീൻ കണ്ണിമവെട്ടാതെ തന്നെ
💬 Comments
View all comments