Chapter Title : പ്രഹേളിക [Ne-Na]
നോക്കി നിൽക്കുന്നത് കണ്ട് ആ പെൺകുട്ടിയും അവന്റെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ നോട്ടം കണ്ടപ്പോഴാണ് താൻ കുറച്ച് നേരമായി അവളെ തന്നെ നോക്കി നിൽക്കുകയാണെന്ന് നവീൻ ബോധവാനായത്.
ജാള്യത നിറഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.
"ഹായ്.."
അവൻ ഹായ് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് കൂടി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഭാവം കടന്നു പോയി.
ചിലമ്പിച്ച സ്വരത്തിൽ അവൾ പറഞ്ഞു.
"ഹായ്.."
"ഇവിടെ ഇങ്ങനെ കാറ്റ് കൊണ്ട് നില്ക്കാൻ ഒരു സുഖമുണ്ടല്ലേ."
അവളൊന്നു മൂളുക മാത്രം ചെയ്തു.
നവീൻ അവളുടെ മുഖഭാവം ശ്രദ്ധിച്ചു. ഞെട്ടലോ അത്ഭുതമോ ഒക്കെ നിറഞ്ഞ ഒരു മുഖത്തോടെ നിൽക്കുകയാണ് അവൾ.
"ഞാൻ നവീൻ.."
അവൾ മറുപടി ഒന്നും പറയാതെ അവന്റെ മുഖത്തേക്ക് നോക്കി നിന്നു.
അവളിൽ നിന്നും മറുപടി ഒന്നും കിട്ടാതായപ്പോൾ അവൻ ചോദിച്ചു.
"ഹലോ.. തന്റെ പേരെന്താ."
അതിനു മറുപടി നൽകാതെ ഒരു മറു ചോദ്യമാണ് അവൾ തിരിച്ച് ചോദിച്ചത്.
"അത് തന്റെ കാറാണോ?"
അവൾ റോഡ് സൈഡിൽ ഒതുക്കി ഇട്ടിരിക്കുന്ന തന്റെ കാറിലേക്കാണ് കൈ ചൂണ്ടിയിരിക്കുന്നത് എന്ന് കണ്ട നവീൻ പറഞ്ഞു.
"അതെ എന്റെ കാർ ആണ്. എന്താ ലിഫ്റ്റ് വീണോ?"
"വേണ്ട.."
അതും പറഞ്ഞ് അവൾ കുന്നിറങ്ങി താഴേക്ക് നടന്നു. ഇതെന്താ ഈ പെൺകുട്ടി ഇങ്ങനെ എന്നുള്ള ചിന്തയിൽ നവീൻ നടന്നകലുന്ന അവളെ തന്നെ നോക്കി നിന്നു.
കുന്നിറങ്ങി താഴെ എത്തിയ ആ പെൺകുട്ടി തന്നെ നോക്കി നിൽക്കുന്ന നവീനെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം അവിടെ നിന്നും നടന്നകന്നു.
"ഓരോരോ വട്ടു കേസുകള്.."
സ്വയം ചറുപിറുത്ത ശേഷം
💬 Comments
View all comments