Chapter Title : പ്രഹേളിക [Ne-Na]
അവൻ കുറച്ച നേരം കൂടി അവിടെ നിന്നിട്ട് കുന്നിറങ്ങി രമേശന്റെ കടയിലേക്ക് നടന്നു.
"രമേഷേട്ടാ ഒരു കുപ്പി വെള്ളം."
രമേശൻ എടുത്തു കൊടുത്ത വെള്ളം നവീൻ കുടിച്ച് കൊണ്ടിരിക്കുമ്പോഴാണ് അവിടെ പത്രം വായിച്ച് കൊണ്ടിരുന്ന ഒരാൾ പറഞ്ഞത്.
"രമേശാ.. ജോസഫ് സാറിന്റെ മോനെതിരെ തെളിവില്ലാത്തതിനാൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴുവാക്കിയെന്ന്."
രമേശൻ പുച്ഛത്തോടെ പറഞ്ഞു.
"ഇങ്ങനൊക്കെ സംഭവിക്കില്ലെന്ന് നമുക്ക് നേരത്തെ അറിയാവുന്നതല്ലേ. ജോസെഫ് സാർ ആരാ ആള്.. അടുത്ത MLA സീറ്റ് ഉറപ്പിച്ചിരിക്കുന്ന ആളാണ്. മോനെയൊക്കെ പുഷ്പ്പം പോലെ ഊരി എടുത്തോണ്ട് വരും."
വെള്ളം കുടിച്ച് തീർത്ത കുപ്പി ദൂരേക്ക് എറിഞ്ഞു കൊണ്ട് നവീൻ ചോദിച്ചു.
"ദീപയുടെ മരണത്തിന്റെ കാര്യമാണോ നിങ്ങൾ പറയുന്നേ?"
പത്രം വായിച്ചുകൊണ്ടിരുന്ന ആള് അതെ എന്ന അർത്ഥത്തിൽ മൂളി.
നവീൻ വെള്ളത്തിന്റ പൈസ രമേശന് കൊടുത്ത ശേഷം കാറിനരികിലേക്ക് നടന്നു.
കുറച്ച് മാസങ്ങൾക്ക് മുൻപ് നാടിനെ ഞെട്ടിച്ച കേസ് ആയിരുന്നു ദീപ പീഡന കേസ്. രാഷ്ട്രീയത്തിലെ അതികായകനായ ജോസെഫിന്റെ മകൻ ജെറി ഉൾപ്പെടെ നാലുപേർ തന്നെ പീഡിപ്പിച്ചെന്നും പറഞ്ഞു ദീപ എന്ന പെൺകുട്ടി പോലീസിന് കേസ് നൽകി. കേസ് അന്വേഷണം പുരോഗമിക്കവേ ദീപയുടെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ കൊല്ലപ്പെടുകയും അതിനടുത്ത ആഴ്ച തന്നെ ദീപയുടെ ഡെത്ബോഡി ട്രെയിൻ ഇടിച്ച നിലയിൽ റെയിൽവേ ട്രാക്കിൽ നിന്നും കിട്ടുകയും ചെയ്തു. കൂടെ ഒരു യുവാവിന്റെ ബോഡിയും. ദീപയുടേത് ആത്മഹത്യാ അല്ല കൊലപാതകം ആണെന്നും അതിൽ ജെറിക്ക് പങ്കുണ്ടെന്നും പറഞ്ഞു എതിർ പാർട്ടിക്കാരുടെ സമരത്തെ തുടർന്ന് ജെറിക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. അതിൽ നിന്നും ജെറിയെ ഒഴുവാക്കി
💬 Comments
View all comments