0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
ചെയ്ത് റൂമിന്റെ മൂലയിലേക്ക് നോക്കി. അവന്റെ മുഖത്ത് ഒരു ഞെട്ടലും പരിഭ്രാന്തിയും ഒരുമിച്ച് വന്നു. മാന്ധ്രാ കുന്നിന്റെ മുകളിൽ വച്ച് കണ്ട പെൺകുട്ടി റൂമിന്റെ മൂലയിൽ അവനെയും നോക്കി നിൽക്കുന്നു. അന്ന് കണ്ട അതെ നീല ജീൻസും ചുവന്ന ചെക്ക് ഷർട്ടും. അവൻ പരിഭ്രാന്തിയോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റുകൊണ്ടു ചോദിച്ചു. "നീ എന്താ ഇവിടെ? നീ എങ്ങനെ എന്റെ റൂമിലെത്തി?" മുഖത്ത് യാതൊരു ഭാവ മാറ്റവും വരുത്താതെ അവൾ നവീന്റെ അരികിലേക്ക് ചെന്നു.
"നവീൻ.. ബഹളം വയ്ക്കരുത് എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാറുണ്ട്." "നിനക്കെന്താ വേണ്ടത്. ഞാൻ കുറച്ച് ദിവസമായി നിന്നെ എന്റെ പിന്നാലെ കാണുന്നുണ്ട്." ദയനീയത നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു. "നവീൻ എന്നെ സഹായിക്കണം. നവീന് മാത്രമേ എന്നെ സഹായിക്കാനാകു." അവളുടെ സ്വരത്തിലെ ദയനീയത കണ്ട് അവൻ ചോദിച്ചു. "ഞാൻ എന്ത് സഹായിക്കാനാണ്?" "ഞാൻ എന്താണെന്നും, ഞാൻ ആരാണെന്നും മനസിലാക്കാൻ നവീൻ എന്നെ ഹെല്പ് ചെയ്യണം." അവൾ എന്താണ് പറയുന്നതെന്ന് മനസിലാകാതെ അവൻ വാ തുറന്നു നിന്നു പോയി. "നീ എന്താ ഈ പറയുന്നത്.. നീ എങ്ങനാ എന്റെ റൂമിൽ എത്തിയത്?" "ഞാൻ നവീന് എല്ലാം മനസിലാക്കി തരാം. പക്ഷെ നവീൻ ബഹളം വയ്ക്കരുത്." അവൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തു തന്നെ നോക്കി നിന്നു. അവളുടെ മുഖത്തു ഒരു അപേക്ഷ ഭാവം ആയിരുന്നു താളം കെട്ടി നിന്നിരുന്നത്. "ഓക്കേ.. താൻ ആരാണെന്ന് ആദ്യം പറയൂ.." "എനിക്ക് ഒന്നും അറിയില്ല. എല്ലാത്തിനും ഉള്ളം ഉത്തരം കണ്ടെത്താൻ നവീൻ ആണ് എന്നെ സഹായിക്കേണ്ടത്. അതിനു

💬 Comments

View all comments