Chapter Title : പ്രഹേളിക [Ne-Na]
മുൻപ് നവീൻ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്."
"എന്ത്?"
അവൾ നവീന് നേരെ കൈ നീട്ടി. എന്നിട്ട് പറഞ്ഞു.
"എന്നെ ഒന്ന് തൊട്ടു നോക്കൂ.."
നവീൻ ചോദ്യ ഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.
"പ്ളീസ്, എന്റെ കൈയിൽ ഒന്ന് തൊട്ടു നോക്കൂ, നവീന്റെ മനസിലെ കുറച്ച് ചോദ്യങ്ങൾക്കുള്ള ഉത്തരം അപ്പോൾ കിട്ടും."
അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകാതെ നവീൻ അവൾ നീട്ടിയ വലതു കാര്യത്തിലേക്ക് തന്റെ കൈ വെച്ചു. പെട്ടെന്ന് അവന്റെ കണ്ണുകൾ വികസിച്ചു. അവളുടെ മുഖത്തേക്ക് അവൻ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭാവത്തോടെ നോക്കി.
അവളുടെ കൈയിൽ സ്പർശിക്കാൻ അവനു കഴിഞ്ഞിരുന്നില്ല. ഒരു ലേസർ പ്രതിബിംബത്തിൽ തൊട്ടതെന്നപോലെ അവളുടെ കാട്ടിലൂടെ അവന്റെ വിരലുകൾ കടന്നു പോയി. ഒന്നും കൂടി അവൻ അവളുടെ കൈയിൽ തൊടുവാൻ ശ്രമിച്ചു. ഈ പ്രവിശ്യവും അവനത് കഴിഞ്ഞില്ല.
നവീൻ കൈ ഞെട്ടലോടെ പിൻവലിച്ച് അവളുടെ മുഖത്തേക്ക് നോക്കി. അവൾ നിർവികാരതയോടെ അവനെ തന്നെ നോക്കി നിൽക്കുകയാണ്. നവീൻ വിരൽ കൊണ്ട് അവളുടെ കവിളിൽ ഒന്ന് തൊടുവാനായി ശ്രമിച്ചു. വായുവിലൂടെ കൈ കടന്നു പോകുന്നത് പോലെ അവളുടെ തലക്കുള്ളിലൂടെ അവന്റെ കൈ കടന്നു പോയി.
അവന്റെ ഉള്ളിൽ പെട്ടെന്ന് ഭയം നിറഞ്ഞു. വിളറിയ മുഖത്തോടെ അവൻ പിന്നിലേക്ക് പോയി.
അവന്റെ മുഖത്തെ ഭയം കണ്ട അവൾ പറഞ്ഞു.
"നവീൻ പേടിച്ച് നിലവിളിക്കരുത്. എനിക്ക് തന്നെ ഉപദ്രവിക്കാനാകില്ല. എനിക്ക് തന്നെ സ്പർശിക്കാൻ പോലും ആകില്ല,"
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതൊക്കെ തന്റെ സ്വപ്നമോ തോന്നലോ ആണോ എന്നൊന്നും അവനു മനസിലാക്കാനായില്ല. എങ്കിലും അവൻ ധൈര്യം
💬 Comments
View all comments