Chapter Title : പ്രഹേളിക [Ne-Na]
ഒന്ന് നമുക്കിടയിൽ ഉണ്ട്."
നവീൻ കുറച്ച് നേരം ആലോചിച്ച ശേഷംപറഞ്ഞു.
"ഇപ്പോൾ നടക്കുന്നതൊക്കെ സ്വപ്നമാണോ എന്റെ തോന്നലുകൾ ആണോ എന്നെനിക്കറിയില്ല. നാളെ രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോഴും നീ എന്റെ കൂടെ ഉണ്ടെങ്കിൽ നിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നമ്മൾ അന്വേഷിക്കും."
തന്റെ മുന്നിലുള്ള രൂപം സത്യമാണോ അല്ലയോ എന്നുള്ള ചിന്തയിൽ അവൻ ബെഡിലേക്ക് കണ്ണടച്ച് കിടന്നു. ഉറക്കം വരാതെ ഇടക്കൊക്കെ കണ്ണ് തുറന്നു നോക്കുമ്പോഴും അവന്റെ ഉറക്കം കെടുത്തിയ ആ രൂപം അവനെ നോക്കികൊണ്ട് ബെഡിൽ തന്നെ ഉണ്ടായിരുന്നു. അർധരാത്രിക്ക് ശേഷം എപ്പോഴോ അവൻ നിദ്രയിലേക്കാണ്ടു.
ബ്രേക്ഫാസ്റ് കഴിച്ചുകഴിഞ്ഞു നേരെ ബെഡ്റൂമിലേക്ക് വന്ന നവീന്റെ നോട്ടം ആദ്യം പോയത് തന്റെ ബെഡിലേക്കാണ്. അവനെയും പ്രതീക്ഷിച്ചിട്ടെന്നവണ്ണം ആ പെൺകുട്ടി ബെഡിൽ ഇരിക്കുകയാണ്.
എന്ത് ചെയ്യണമെന്ന് നവീന് ഒരു എത്തുംപിടിയും കിട്ടുന്നില്ലായിരുന്നു. രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോഴും ഇന്നലെ നടന്നതൊക്കെ ഒരു സ്വപ്നം ആണെന്ന ചിന്തയിൽ ആയിരുന്നു അവൻ. പക്ഷെ അവനെ ഞെട്ടിച്ച് കൊണ്ട് ആ പെൺകുട്ടി റൂമിൽ തന്നെ ഉണ്ടായിരുന്നു.
എന്തെങ്കിലും ഒരു തുടക്കമിടണമല്ലോ എന്നുള്ള ചിന്തയിൽ അവൾക്കൊപ്പം ബെഡിൽ വന്നിരുന്ന നവീൻ പറഞ്ഞു.
"തനിക്ക് തന്റെ പേരുപോലും അറിയില്ലെന്നല്ലേ പറഞ്ഞത്."
അവൾ നവീന്റെ മുഖത്ത് നോക്കി അതെ എന്ന അർഥത്തിൽ മൂളി.
"അപ്പോൾ ആദ്യം തന്നെ എനിക്ക് വിളിക്കാനായി തനിക്കൊരു പേര് കണ്ടെത്തണം."
അവൾ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.
"മീര.. തനിക്ക് ഇഷ്ടപ്പെട്ടോ ഈ പേര്."
അവൾ ഒരു പുഞ്ചിരിയോയോട് കൂടി ഇഷ്ട്ടപെട്ടു എന്നുള്ള അർഥത്തിൽ തല കുലുക്കി.
"അപ്പോൾ മീര.. തന്നെക്കുറിച്ച് അന്വേഷിക്കാൻ
💬 Comments
View all comments