0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
നമുക്ക് മീരയുടെ ശരിക്കുള്ള പേരറിയില്ല, തന്റെ ഒരു ഫോട്ടോ പോലും എടുക്കാനും കഴിയില്ല." അവൾ ദയനീയമായ സ്വരത്തിൽ ചോദിച്ചു. "അപ്പോൾ എന്നെക്കുറിച്ച് ഒന്നും കണ്ടെത്താൻ കഴിയില്ല എന്നാണോ?" "അങ്ങനെ ഞാൻ പറയില്ല. എല്ലാത്തിനും ഒരു ഉത്തരം കാണുമല്ലോ. മീരയുടെ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ എനിക്ക് ഈ കാര്യങ്ങൾ ഒരാളോട് പറയണം." "കാവ്യയോടാണോ?" ഒരു ചിരിയോടെ അവൻ പറഞ്ഞു. "കുറച്ച് ദിവസമായി മീര എന്റെ പിറകെ ആയതിനാൽ കാവ്യയെ അറിയാമായിരിക്കും. അവൾ എന്റെ മുറപ്പെണ്ണാണ്. ഞങ്ങളെ തമ്മിൽ കെട്ടിക്കാനാണ് വീട്ടുകാരുടെ പ്ലാൻ. പക്ഷെ അത് നടക്കില്ല. അവൾക്ക് ഒരു ബോയ്‌ഫ്രണ്ട്‌ ഉണ്ട് ആകാശ്. മാത്രമല്ല ഞാനും അവളും ബെസ്ററ് ഫ്രണ്ട്സും ആണ്, ശരിക്കും പറഞ്ഞാൽ എന്റെ ക്രൈം പാർട്ണർ എന്ന് പറയാം." ഒരു നിമിഷം നിർത്തിയ ശേഷം അവൻ പറഞ്ഞു.
"എനിക്ക് എന്തെങ്കിലും കാര്യത്തിൽ വഴി മുട്ടി നിൽക്കുമ്പോൾ അവളാണ് എനിക്ക് മുന്നോട്ടുള്ള മാർഗ്ഗനിർദ്ദേശം തരുന്നത്. ഇവിടെയും നമുക്ക് അവളെ ആശ്രയിക്കാം." മീര പെട്ടെന്ന് തന്നെ പറഞ്ഞു. "അത് വേണ്ട നവീൻ. തനിക്ക് എന്നെ കാണാൻ കഴിയുന്നത് കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് മനസിലാക്കി. കാവ്യയുടെ കാര്യം അങ്ങനല്ല. നവീൻ പറയുന്നത് കാവ്യാ വിശ്വസിക്കണമെന്നില്ല. ചിലപ്പോൾ തനിക്ക് വട്ടാണെന്ന് അവൾ വിചാരിക്കും." "ഇല്ല മീര.. എനിക്ക് അവളെ..." നവീൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് കാവ്യ ഡോർ തള്ളിത്തുറന്നു അവന്റെ റൂമിലേക്ക് വന്നു. "നീയെന്താടാ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്?" കാവ്യയുടെ പെട്ടെന്നുള്ള കടന്നു വരവിൽ നവീന്റെ മുഖം എന്തോ കള്ളത്തരം ചെയ്തിരുന്നപോലെ വിളറിവെളുത്തു. "പ്ളീസ് നവീൻ.. എന്നെക്കുറിച്ച് ഒന്നും കാവ്യയോട് പറയരുത്."

💬 Comments

View all comments