0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
മീരയുടെ ശബ്‌ദം അവന്റെ കാതുകളിൽ പതിച്ചു. അതെ സമയം തന്നെ കാവ്യാ ചോദിച്ചു. "എന്താടാ നിന്റെ മുഖം ഒരുമാതിരി ഇരിക്കുന്നെ?" അവൻ പെട്ടെന്ന് പറഞ്ഞു. "ഒന്നുമില്ല.. ഫോൺ സൈലന്റ് ആയിരുന്നു." കാവ്യാ അവന്റെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു. "നീ വാ നമുക്കൊന്ന് ഷോപ്പിങ്ങിനു പോകണം. എനിക്ക് കുറച്ച് ഡ്രസ്സ് എടുക്കണം." "ഇപ്പോഴോ?" "അഹ്.. നിനക്ക് പ്രതേകിച്ച് പണിയൊന്നും ഇല്ലല്ലോ." കാവ്യാ അവനെയും പിടിച്ച് വലിച്ച് റൂമിനു പുറത്തേക്ക് നടന്നു. നവീൻ പെട്ടെന്ന് ഒന്ന് നിന്ന ശേഷം റൂമിലേക്ക് തിരിഞ്ഞ് നോക്കി തന്നെ നോക്കി നിൽക്കുന്ന മീരയോട് കൂടെ വരാൻ തലകൊണ്ട് ആംഗ്യം കാണിച്ചു. അത് കണ്ടപ്പോൾ മീരയുടെ മുഖമൊന്നു തെളിഞ്ഞു. "നീ എന്താടാ തിരിഞ്ഞ് റൂമിലേക്ക് നോക്കി നിൽക്കുന്നത്?" അവൻ കാവ്യയുടെ മുഖത്തേക്ക് നോക്കി ചിരിച്ച ശേഷം അവളുടെ കൈയും പിടിച്ച് പടികൾ ഇറങ്ങി. അവരുടെ തൊട്ടു പിറക്കേ മീരയും. നവീൻ കാർ ഡ്രൈവ് ചെയ്യുമ്പോൾ കാവ്യാ വാ തോരാതെ ഓരോന്ന് സംസാരിക്കുന്നുണ്ടായിരുന്നു. നവീൻ അതിനൊക്കെ എന്തൊക്കെയോ മറുപടി നൽകുമ്പോഴും അവന്റെ ശ്രദ്ധ പിന്നിലിരിക്കുന്ന മീരയിലായിരുന്നു.
കുറച്ച് നേരത്തെ യാത്രക്കൊടുവിൽ അവർ ടെസ്റ്റൈൽസിൽ എത്തിയപ്പോൾ കാവ്യാ അവനെയും കൂട്ടികൊണ്ടു പോയത് പെൺകുട്ടികളുടെ ജീൻസും ടോപ്പും സെലക്ട് ചെയ്യുന്നിടത്തേക്കാണ്. മീരയും അവരുടെ പിന്നാലെ പോയി. കാവ്യാ ഓരോ ടോപ് എടുത്തു നോക്കി അഭിപ്രായങ്ങൾ പറയുമ്പോഴും നവീൻ മനസ് പൂർണമായും അവിടൊന്നും അല്ലാത്തതിനാൽ മൂളുക മാത്രം ചെയ്തു കൊണ്ടിരുന്നു. പെട്ടെന്ന് കടുത്ത സ്വരത്തിൽ കാവ്യാ ചോദിച്ചു. "നീ എന്താ എന്ത് ചോദിച്ചാലും മൂളുക മാത്രം ചെയ്യുന്നത്. എന്തെങ്കിലും

💬 Comments

View all comments