0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
ഒരു അഭിപ്രായം പറ." നവീൻ എന്ത് പറയണമെന്ന് അറിയാതെ അവളെ തന്നെ മിഴിച്ച് നോക്കി നിന്നപ്പോൾ അവന്റെ അവസ്ഥ മനസിലായ മീര പറഞ്ഞു. "അവളോട് മഞ്ഞ കളർ ടോപ് എടുക്കാൻ പറ. അത് അവൾക്ക് നന്നായി ചേരും." നവീൻ പെട്ടെന്ന് തന്നെ കാവ്യയോട് പറഞ്ഞു. "ആ മഞ്ഞ കളർ എടുക്കു. അത് നിനക്ക് ചേരും." കാവ്യാ അവിടെ കിടന്ന മഞ്ഞ കളർ ടോപ്പെടുത്തു ശരീരത്തോട് ചേർത്ത് വച്ച് നോക്കി. "മ്മ്.. ഇത് കൊള്ളാം.. ഇനി നമുക്ക് ജീൻസ്‌ എടുക്കാം." ടോപ് സെയിൽസ് ഗെർളിനെ ഏൽപ്പിച്ച ശേഷം ജീൻസിന്റെ സെക്ഷനിലേക്ക്  അവൾ നടന്നു. നവീൻ അവളുടെ പിന്നാലെ പോകാതെ ആളൊഴിഞ്ഞ ഒരിടത്തേക്ക് പെട്ടെന്നു മാറി നിന്നു. മീരയും അവനൊപ്പം ചെന്നു. അവൻ ശബ്‌ദം താഴ്ത്തി പറഞ്ഞു. "മീര.. ഈ കാര്യം കാവ്യയോട് പറഞ്ഞില്ലെങ്കിൽ ശരിയാകില്ല.." "പക്ഷെ നവീൻ പറയുന്നത് അവൾ വിശ്വസിക്കില്ല." "അവളെ എങ്ങനെ വിശ്വസിപ്പിക്കണം എന്ന് എനിക്കറിയാം." "പക്ഷെ നവീൻ.." അവൾ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് അവൻ പറഞ്ഞു. "മീര... നീ കുറച്ചു ദിവസമായി എന്റെ കൂടെ ഉണ്ട്. നീ തന്നെ കണ്ടതല്ലേ അവൾ എപ്പോഴും എന്റെ കൂടെ തന്നെ കാണും. അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാതെ നമുക്ക് നിന്നെ കുറിച്ചുള്ള അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാകില്ല." അവരുടെ സംസാരം കുറച്ച് നേരം കൂടി നീണ്ടു നിന്നു.
അവസാനം മീരയ്ക്കും മനസിലായി കാവ്യാ എപ്പോഴും അവന്റെ കൂടെ ഉള്ളതിനാലും അവളെ അകറ്റി നിർത്താനാകാത്തതിനാലും കാവ്യയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയേ പറ്റുകയുള്ളെന്ന്. പെട്ടെന്ന് നവീന്റെ തോളിൽ ഒരു കൈ

💬 Comments

View all comments