Chapter Title : പ്രഹേളിക [Ne-Na]
പതിഞ്ഞു. അവൻ ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അത് കാവ്യാ ആയിരുന്നു.
"ഞാൻ നിന്നെ എവിടെയൊക്കെ നോക്കി. നീ ആരോടാ എവിടെ സംസാരിച്ച് നിന്നത്."
നവീൻ ആരോടോ സംസാരിക്കുകയാണെന്ന് അവൾക്ക് മനസ്സിലായിരുന്നു. പക്ഷെ അവന്റെ മുന്നിൽ ആരും ഇല്ലാഞ്ഞത് അവളെ ആശയക്കുഴപ്പത്തിലാക്കി.
"അത്.. ഞാൻ.... ഫോണിൽ സംസാരിക്കുകയായിരുന്നു."
അവന്റെ കൈയിലിരിക്കുന്ന ഫോണിലേക്ക് നോക്കികൊണ്ട് അവൾ ചോദിച്ചു.
"അതിനു നീ ഫോൺ ചെവിയിൽ വച്ചിട്ടില്ലായിരുന്നല്ലോ."
"ലൗഡ്‌സ്‌പീക്കർ ഇട്ടേക്കുവായിരുന്നു."
കാവ്യാ ഒന്ന് അമർത്തി മൂളിയ ശേഷം ക്യാഷ് കൗണ്ടറിലേക്ക് നടന്നു.
"ഇതിങ്ങനെ പോകുവാണേൽ ഞാൻ സത്യാവസ്ഥ പറയുന്നതിന് മുൻപ് തന്നെ എനിക്ക് വട്ടാണെന്ന് അവൾ കരുതും."
അവന്റെ ആ പറച്ചിൽ കേട്ട് മീരയുടെ മുഖത്ത് അറിയാതെ ചിരി നിറഞ്ഞു പോയി.
കാറിലേക്ക് കയറിയ കാവ്യ കവർ ബാക്ക് സീറ്റിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു.
"നമുക്ക് ആകാശേട്ടന്റെ വീട്ടിലേക്ക് പോയല്ലോ?"
കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് നവീൻ പറഞ്ഞു.
"എന്തോ എനിക്കിന്നൊരു മൂഡ് ഇല്ല. നമുക്ക് എന്റെ വീട്ടിലേക്ക് തിരികെ പോയാൽ പോരെ"
കുറച്ച് നേരം നിശ്ശബ്ദതയായ ശേഷം കാവ്യ പറഞ്ഞു.
"എനിക്കും തോന്നി നിനക്കെന്തൊ പറ്റിയിട്ടുണ്ടെന്ന്. നമുക്ക് വീട്ടിലേക്ക് പോകാം."
കാർ റിവേഴ്‌സ് എടുക്കുന്നതിനിടയിൽ അവൻ പിന്നിലെ സീറ്റിലിരുന്ന മീരയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം തികച്ചും മ്ലാനമായിരുന്നു.
കാർ ഒടുക്കുന്നതിനിടയിൽ നവീൻ തികച്ചു നിശബ്തനായി ഇരിക്കുന്നത് കണ്ട് കാവ്യ ചോദിച്ചു.
"എന്താ ഇപ്പോൾ നിന്റെ പ്രോബ്ലം. നീ ഇപ്പോൾ മൂഡോഫ് ആകാൻ എന്താ ഇപ്പോൾ ഉണ്ടായേ?"
"എനിക്ക് കുറച്ച് കാര്യങ്ങൾ നിന്നോട് പറയാനുണ്ട്. പക്ഷെ നീ അത് എങ്ങനെ മനസിലാക്കുമെന്ന് എനിക്കറിയില്ല."
"നീ
💬 Comments
View all comments