0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
നിന്നും തള്ളിമറിച്ചു ബെഡിലേക്കിട്ടു. കാവ്യ ദേഷ്യത്തിലാണെന്ന് വിചാരിച്ചിരുന്ന മീരയെ അമ്പരിപ്പിച്ചു  മുകളിലേക്ക് നോക്കി കിടന്ന്കൊണ്ട് അവൾ നവീനോട് ഒരു ചിരിയോടെ  ചോദിച്ചു. "എന്നെ വിഡിയോയിൽ കാണാൻ കിടു ലുക്ക് അല്ലെ?" മീര ഇവളിത് എന്ത് പെണ്ണെന്ന ഭാവത്തിൽ നിൽക്കുമ്പോൾ നവീനിൽ വലിയ ഭാവ വ്യത്യാസം ഒന്നും ഇല്ലായിരുന്നു. അവളിൽ നിന്നു അതൊക്കെ തന്നാണ് അവൻ പ്രതീക്ഷിച്ചത്. "ഡി നാറി കാമറ വച്ചതൊന്നും അല്ല. എന്റെ കൂടെ ഒരു പെണ്ണുണ്ട്. മറ്റാർക്കും അവളെ കാണണോ അവൾ പറയുന്നത് കേൾക്കാനോ പറ്റില്ല. അവളാണ് നീ റൂമിൽ കാണിച്ച കോപ്രായങ്ങളൊക്കെ എന്നോട് പറഞ്ഞു തന്നെ."
കാവ്യ കുറച്ച് നേരം അവന്റെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കി. എന്നിട്ട് പറഞ്ഞു. "ഒന്ന് പോടാ ചെറുക്കാ.. ഞാൻ കണ്ണാടി കണ്ടാൽ നോക്കി നിൽക്കും എന്നുള്ളത് നിനക്ക് അറിയാവുന്നതാണ്. പിന്നെ വരുന്ന വഴിയിൽ നീ എന്റെ ബ്രായുടെ വള്ളി വല്ലോം കണ്ട് കാണും." "ഓക്കേ.. നിന്നെ ഇപ്പോൾ വിശ്വസിപ്പിക്കാൻ ഞാൻ എന്താ ചെയ്യേണ്ടത്." കാവ്യ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു. "നിന്റെ ഫാന്റസി കഥ ഞാൻ ഇപ്പോൾ പൊളിച്ച് തരാം. ഞാൻ എന്റെ പിന്നിൽ വിരലുകൾ ഉയർത്തിക്കാണിക്കുന്നത് എത്രയൊക്കെയാണെന്ന് നീ പറയണം." "ഓക്കേ.." കാവ്യ ബെഡിൽ കുറച്ച് പിന്നിലേക്ക് നീങ്ങി മുട്ടുകുത്തി ഇരുന്നു. നവീൻ മീരയോട് അവളുടെ പിന്നിൽ പോയി നില്ക്കാൻ മുഖം കൊണ്ട് ആഗ്യം കാണിച്ചു. "ഓക്കേ തുടങ്ങാം." കാവ്യ വലതു കൈ പിന്നിലേക്ക് കൊണ്ട് പോയി 3 വിരലുകൾ ഉയർത്തി. മീര പറഞ്ഞത് കേട്ട് നവീൻ പറഞ്ഞു. "3 " കാവ്യ പിന്നിൽ കണ്ണാടി

💬 Comments

View all comments