0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
ഉണ്ടോ എന്ന് തിരിഞ്ഞ് നോക്കി ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം 5 വിരലുകളും ഉയർത്തി." നവീൻ പറഞ്ഞു. "5 " കാവ്യയുടെ മുഖഭാവം ചെറുതായി ഒന്ന് മാറി. അവൾ പിന്നെ കാണിച്ച വിരലുകളുടെ എണ്ണമെല്ലാം മീരയുടെ നിർദ്ദേശപ്രകാരം നവീൻ കൃത്യമായി പറഞ്ഞു. കാവ്യയുടെ മുഖം അപ്പോഴേക്കും ഭയം കൊണ്ട് നിറഞ്ഞു. അവൾ മുഖം കൊണ്ട് പിന്നിൽ മീര നിൽപ്പുണ്ടോ എന്ന് നവീനോട് ആഗ്യത്തിൽ ചോദിച്ചു. നവീൻ ഉണ്ട് എന്ന അർത്ഥത്തിൽ തലയാട്ടി. കാവ്യ പിന്നിലേക്ക് തിരിഞ്ഞ് നോക്കികൊണ്ട്‌ പേടിയോടെ നവീന്റെ അരികിലേക്ക് നിരങ്ങിയിരുന്നു. "ഡി.. നീ ഇങ്ങനെ പേടിക്കേണ്ട. അവൾക്ക് ആരെയും സ്പർശിക്കാനില്ല. നീ അവളെ നമ്മുടെ ഒരു സുഹൃത്തായി കണ്ടാൽ മതി."
നവീൻ പറഞ്ഞതൊന്നും പൂർണ വിശ്വാസം വന്നില്ലെങ്കിലും അവൾ തിരിഞ്ഞ് അന്തരീക്ഷത്തിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. മീരയ്ക്ക് അപ്പോഴാണ് ഒന്ന് സമാധാനമായത്. കാവ്യ കുറച്ചെങ്കിലും വിശ്വസിച്ചു എന്ന് അവൾക്ക് മനസിലായി. അതിന്റെ സന്തോഷം മീരയുടെ മുഖത്ത് തെളിഞ്ഞത് നവീന് കാണാനും ആയി. കാവ്യ സംശയത്തോടെ ചോദിച്ചു., "നിനക്ക് മാത്രമെന്താ അവളെ കാണാൻ കഴിയുന്നത്?" "അതിന്റെ ഉത്തരം നമ്മൾ കണ്ടെത്തണം. ഞാൻ എല്ലാം പറയാം. നീ ഇവിടെ ഇരിക്ക്." നവീൻ മീരയുമായി സംസാരിച്ച എല്ലാ കാര്യങ്ങളും കാവ്യയോട് പറഞ്ഞു കൊടുത്തു. എല്ലാം കേട്ട് കഴിഞ്ഞ കാവ്യ പറഞ്ഞു. "ഇങ്ങനെ ഒരു അത്ഭുതം നിന്റെ കൂടെ ഉണ്ടെങ്കിൽ നമ്മൾ അതിന്റെയെല്ലാം ഉത്തരം കണ്ടെത്തിയിരിക്കും." ആശ്വാസത്തോടെ നവീൻ പറഞ്ഞു. "ഞാൻ പറഞ്ഞില്ലേ മീര.. എല്ലാം മനസ്സിലാക്കുമ്പോൾ ഇവൾ നമ്മുടെ ഒപ്പം കാണുമെന്ന്." കാവ്യ പെട്ടെന്ന് പറഞ്ഞു. "നിക്ക് നിക്ക്.

💬 Comments

View all comments