Chapter Title : പ്രഹേളിക [Ne-Na]
നീ അവൾക്കിട്ട പേരാണോ മീര?"
നവീൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. കാവ്യ പെട്ടെന്ന് പൊട്ടിച്ചിരിച്ച് കൊണ്ട് കട്ടിലിലേക്ക് വീണു.
അത് കണ്ട് മീര ചോദിച്ചു.
"ഇവളെന്താ ഇങ്ങനെ ചിരിക്കൂന്നേ?"
"ഇവൾക്ക് വട്ട്.."
നവീൻ അന്തരീക്ഷത്തിലേക്ക് നോക്കി പറയുന്നത് കണ്ട കാവ്യ പറഞ്ഞു.
"നീ ഇവനോട് ചോദിച്ചതെന്താണ് എനിക്ക് മനസിലായി. കോളേജിൽ പഠിക്കുമ്പോൾ ഇവനൊരു വൺവേ ലൈൻ ഉണ്ടായിരുന്നു. ആ പെണ്ണിന്റെ പേരാണ് മീര. അതിപ്പോൾ അവളുടെ ഓർമയ്ക്ക് നിനക്കിട്ടു. അതോർത്തു ചിരിച്ചതാണ്."
കാവ്യയുടെ മറുപടി കേട്ട് മീരയും ചിരിച്ചു.
ചിരി നിർത്തിക്കൊണ്ട് കാവ്യ ചോദിച്ചു.
"അതെ.. ഒരു പ്രധാനപ്പെട്ട കാര്യം ചോദിക്കാനുണ്ട്."
നവീൻ ആകാംഷയോടെ ചോദിച്ചു.
"എന്താ?"
"നിന്റെ മുന്നിലുള്ള രൂപത്തിന് വസ്ത്രമൊക്കെ ഉണ്ടോ?"
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
"കണ്ട് തുടങ്ങിയ ദിവസം തൊട്ടേ ഒരു നീല ജീൻസും, ചുവന്ന ചെക്ക് ഷർട്ടും ആണ് വേഷം."
പിന്നെ ഒരു കുസൃതിയോടെ അവൻ പറഞ്ഞു.
"ഇന്നർ ഇട്ടിട്ടുണ്ടോന്ന് അറിയാൻ വയ്യ."
മീരയുടെ കവിളുകൾ അവന്റെ വാക്കുകൾ കേട്ട് ലജ്ജയിൽ ഒന്ന് ചുവന്നു.
അറിയാതെ അവൾ ചിരിയോടെ പറഞ്ഞു പോയി.
"പോടാ പട്ടി."
അത് കേട്ട അവനും ആ വിളി ആസ്വദിച്ചപോലെ ചിരിച്ചു.
കാവ്യ പറഞ്ഞു.
"നീ അവൾ ഇന്നർ ഇട്ടിട്ടുണ്ടോ എന്നൊന്നും നോക്കാൻ പോകണ്ട. എനിക്ക് തോന്നുന്ന ഒരു കാര്യം ഇവൾ അദൃശ്യ ആയ സമയത്ത് ഇട്ടിരുന്ന വസ്ത്രം ആയിരിക്കും ഇത്."
"എനിക്കും അത് തോന്നിയിരുന്നു."
"ഓക്കേ. നീ ഞങ്ങളെ ഒന്ന് പരിചയപ്പെടുത്ത്."
നവീൻ കാവ്യയുടെ പിന്നിൽ ചേർന്നിരുന്ന ശേഷം അവളുടെ വലതു കൈ പത്തി
💬 Comments
View all comments