Chapter Title : പ്രഹേളിക [Ne-Na]
എടുത്തുയർത്തി ചൂണ്ടു വിരൽ മീരയുടെ മുഖത്തുടി ഓടിച്ചു. മീര അനങ്ങാതെ ഇരുന്നു കൊടുത്തു.
"നീ ഇപ്പോൾ തൊട്ടിരിക്കുന്നത് മീരയുടെ മുഖത്താണ്."
അവളുടെ മുഖത്തിന്റെ ഷെയ്‌പ്പിനൊത്ത് കാവ്യയുടെ ചൂണ്ടു വിരൽ ഓടിച്ച ശേഷം നവീൻ പറഞ്ഞു.
"ഇതാണ് നമ്മുടെ പുതിയ കൂട്ടുകാരി മീര... മീരാ, ഇതാണ് എന്റെ ബെസ്റ്റി എന്നോ ക്രൈം പാർട്ണർ എന്നോ ഒക്കെ പറയാവുന്ന കാവ്യ."
കാവ്യയും മീരയും ഒന്ന് പുഞ്ചിരിച്ചു. കാവ്യ പറഞ്ഞു.
"മീരയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമ്മൾ കണ്ടെത്തും. പക്ഷെ അതിനു മുൻപ് ഒരു കാര്യം പറയാനുണ്ട്."
മീരാ എന്താ എന്നുള്ള അർഥത്തിൽ കാവ്യയെ നോക്കി, മീരയുടെ മുഖഭാവം കണ്ടില്ലെങ്കിലും കാവ്യ പറഞ്ഞു.
"മീരാ ഇനി എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകുന്നത് കൊണ്ട് പറയുകയാണ്. എനിക്കും ഇവനും ഇടയിൽ ഒരു ബോർഡർ ഇല്ല. അത് കൊണ്ട് ഒരു ബെല്ലും ബ്രേക്കും ഇല്ലാത്ത സംസാരം ആയിരിക്കും ഞാൻ ഇവനോട് സംസാരിക്കുന്നത്. അത് കണ്ട് മീരാ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ തെരുദ്ധരിച്ചിരിക്കരുത്."
മീര ശരിയെന്ന അർത്ഥത്തിൽ പുഞ്ചിരിച്ച് കൊണ്ട് തലയാട്ടി.
നവീൻ പറഞ്ഞു.
"മീര സമ്മതിച്ചിട്ടുണ്ട്."
"പിന്നെ ഒരു കാര്യം നമ്മുടെ ഈ അന്വേഷണത്തിൽ ഒരാൾ കൂടി കൂടെ ഉണ്ടാകും."
മീര പതിയെ മന്ത്രിച്ചു.
"ആകാശ്."
അത് കേട്ട നവീൻ പറഞ്ഞു.
"മീരയ്ക്ക് അറിയാം അത് ആരാണെന്ന്."
"ഓക്കേ. എങ്കിൽ നമ്മൾ ഇപ്പോൾ തന്നെ ആകാശേട്ടന്റെ വീട്ടിലേക്ക് പോകുന്നു."
അവർ റൂമിൽ നിന്നും പടികൾ ഇറങ്ങി താഴേക്ക് ചെല്ലുമ്പോൾ ഹാളിൽ പത്രം വായിച്ച് കൊണ്ട് നവീന്റെ അച്ഛൻ വിജയൻ ഉണ്ടായിരുന്നു.
പാത്രത്തിൽ നിന്നും മുഖം ഉയർത്തിക്കൊണ്ടു വിജയൻ
💬 Comments
View all comments