0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
ചോദിച്ചു. "എവിടെക്കാ രണ്ടുപേരും കൂടി തിരക്കിട്ടു പോകുന്നത്?" അതിനുള്ള മറുപടി ഒരു ചിരിയോടെ കാവ്യ ആണ് നൽകിയത്. ഞങ്ങൾ കുറച്ച് ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ പോകുവാണ്. ചിലപ്പോൾ അതിന്റെ ഉത്തരം കിട്ടുമ്പോൾ വലിയൊരു പൊട്ടിത്തെറി തന്നെ ഉണ്ടായേക്കും.," ഒരു ചിരിയോടെ വിജയൻ പറഞ്ഞു. "എങ്കിൽ ശരി, ഓൾ ദി ബെസ്ററ്." ആകാശിന്റെ വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ കാവ്യ ചോദിച്ചു. "നമ്മൾ ഇപ്പോൾ എങ്ങനാണ് ആകാശേട്ടനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കുന്നത്."
"നിന്റെ റൂമിലേക്ക് മീരയെ പറഞ്ഞു വിട്ടപോലെ ആകാശിന്റെ എടുത്തേക്കും മീരയെ പറഞ്ഞു വിട്ടാലോ?" കാവ്യ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു. "അയ്യോ.. വേണ്ട. ആ മനുഷ്യൻ അവിടെ എന്ത് കോലത്തിലാണ് നിൽക്കുന്നതെന്ന് പറയാൻ പറ്റില്ല." അത് കേട്ട് നവീനും മീരയും ഒരുപോലെ ചിരിച്ച് പോയി. "ഞാൻ പോയി ആകാശേട്ടനെ കാര്യങ്ങൾ പറഞ്ഞു മനസിക്കാക്കി ഇവിടേക്ക് കൊണ്ട് വരാം. അതുവരെ നിങ്ങൾ ഇവിടെ ഇരിക്ക്." കാവ്യ ആകാശിന്റെ വീട്ടിലേക്ക് പോയി ഒരു അരമണിക്കൂർ കഴിഞ്ഞാണ് തിരികെ എത്തിയത്. കൂടെ ആകാശും. കാറിനരികിൽ എത്തി വിൻഡോയിൽ കൂടി അകത്തേക്ക് തലയിട്ട ആകാശ് ഗൗരവത്തിൽ ചോദിച്ചു. "ഈ കാറിനുള്ളിൽ ഇപ്പോൾ നിനക്ക് മാത്രം കാണാനും കേൾക്കാനും കഴിയുന്ന ഒരു രൂപമുണ്ടെന്നാണ് അപ്പോൾ നിങ്ങൾ പറയുന്നത്." നവീൻ അതെ എന്ന അർഥത്തിൽ മൂളി. മുഖത്തെ ഗൗരവം മാറ്റി ഒരു പൊട്ടിച്ചിരിയുടെ ആകാശ് പറഞ്ഞു. "ഇന്ന് ഏപ്രിൽ ഫൂൾ ഒന്നും അല്ലല്ലോ രണ്ടുപേരും കൂടി എന്നെ പറ്റിക്കാൻ." നവീൻ കാറിനു പുറത്ത് നിന്ന കാവ്യയുടെ മുഖത്തേക്ക് ഇനി എന്ത് ചെയ്യും എന്ന

💬 Comments

View all comments