Chapter Title : പ്രഹേളിക [Ne-Na]
അർത്ഥത്തിൽ നോക്കി. മീരയുടെ മുഖഭാവവും ഏകദേശം അതെ പോലെ തന്നെയായിരുന്നു.
കാവ്യയുടെയും നവീന്റെയും മുഖഭാവം കണ്ട ആകാശ് കുറച്ച് നേരം ആലോചിച്ച ശേഷം കാറിന്റെ മുൻസീറ്റിലേക്ക് കയറി ഇരുന്നു.
"നമുക്ക് ഇതിൽ ഒരു തീരുമാനം ഉണ്ടാക്കണമല്ലോ, കാവ്യ നീ കാറിൽ കയറ്."
ആകാശ് പറഞ്ഞത് കേട്ട് കാവ്യ പെട്ടെന്ന് തന്നെ കാറിന്റെ പിൻസീറ്റിലേക്ക് കയറി ഇരുന്നു.
നവീൻ എവിടേക്കെന്നില്ലാതെ കാർ ഓടിച്ച് തുടങ്ങി. കുറച്ച് നേരത്തെ യാത്രക്കൊടുവിൽ ആകാശ് പറഞ്ഞു.
"കാർ സൈഡിലേക്ക് ഒതുക്ക്."
നവീൻ ആകാശിന്റെ വാക്ക് അനുസരിച്ചു.
കുറച്ചകലെ നിന്നിരുന്ന ഒരാളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആകാശ് പറഞ്ഞു.
"ഞാൻ അയാളോട് പോയി കുറച്ച് കാര്യങ്ങൾ സംസാരിക്കും. നിന്റെ കൂടെ ഉള്ള രൂപത്തിനോട് എന്റെ കൂടെ വരാൻ പറയണം. എന്നിട്ട് ഞാനും അയാളും തമ്മിൽ സംസാരിക്കുന്ന കാര്യം നിന്നോട് വന്നു പറയണം. നീ അത് എന്നെ പറഞ്ഞു കേൾപ്പിക്കണം."
നവീൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ആകാശ് കാറിൽ നിന്നും ഇറങ്ങി പോയി. അവന്റെ തൊട്ടു പിന്നാലെ മീരയും.
"ഡാ അവൾ ആകാശേട്ടന്റെ കൂടെ പോയോ?"
അവൻ പോയി എന്ന അർത്ഥത്തിൽ മൂളി.
കുറച്ച് സമയത്തിനകം തിരികെ വന്ന ആകാശ് കാറിൽ കയറിയ ശേഷം ചോദിച്ചു.
"എന്താ അയാളോട് ഞാൻ സംസാരിച്ചത്."
"നീ ഒന്ന് സമാധാനപ്പെട്. മീരക്ക് എന്നോട് സംസാരിക്കാനുള്ള സമയം കൊടുക്ക്."
പിന്നിലെ സീറ്റിലേക്ക് കയറി ഇരുന്ന മീര നവീനോട് കാര്യങ്ങൾ പറഞ്ഞു.
അത് കെട്ടാൻ ശേഷം നവീൻ പറഞ്ഞു.
"നീ എവിടുന്ന് മടയാറിലേക്ക് എത്ര ദൂരം ഉണ്ടെന്ന് ചോദിച്ചു. അയ്യാൾ 5 കിലോമീറ്റെർ ഉണ്ടെന്നു
💬 Comments
View all comments