0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
പറഞ്ഞു. അവിടെ ഫുഡ് കഴിക്കാൻ നല്ല ഹോട്ടൽ ഏതു ഉണ്ടെന്നു ചോദിച്ചപ്പോൾ അവിടെ എല്ലാം ചെറിയ ഹോട്ടലുകൾ ആണെന്ന് അയ്യാൾ പറഞ്ഞു. അപ്പോൾ ഇവിടെ അടുത്ത് നല്ല ഹോട്ടൽ ഏതുണ്ടെന്ന് നീ ചോദിച്ചു. അപ്പോൾ അയ്യാൾ പറഞ്ഞു രണ്ടു കിലോമീറ്റെർ മാറി ഭാഗ്യശ്രീ എന്നൊരു ഹോട്ടൽ ഉണ്ടെന്ന്." ഇത്രയും കേട്ട ആകാശിന്റെ മുഖം അത്ഭുതം കൊണ്ട് നിറഞ്ഞു. അവന്റെ മുഖഭാവം കണ്ടപ്പോഴേ കാവ്യയ്ക്ക് മനസിലായി നവീൻ പറഞ്ഞതെല്ലാം ശരിയാണെന്ന്. നവീൻ ചോദിച്ചു. "ഇനി നീ എന്ത് പറയുന്നു." നവീന്റെയും കാവ്യയുടെയും മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം ആകാശ് പറഞ്ഞു. "ഇനിയുള്ള മൂന്നു മാസം എന്റെ പരിപാടി എന്താണെന്ന് നീ ചോദിച്ചില്ലായിരുന്നോ. എനിക്ക് തോന്നുന്നു നിന്റെ കൂടെയുള്ള അത്ഭുതം എന്താണെന്ന് കണ്ടെത്തുകയെന്നതാണ് നമ്മുടെ ഇനിയുള്ള മൂന്നുമാസത്തെ പരിപാടിയെന്ന്." ആകാശിന്റെ മറുപടി കേട്ട മൂന്നുപേരുടെയും മുഖം ഒരുപോലെ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു അപ്പോൾ. രാത്രി ബെഡിൽ കിടക്കുകയായിരുന്നു നവീൻ. കൂടെ തന്നെ മുകളിലേക്ക് നോക്കി എന്തോ ചിന്തയിൽ മീരയും കിടപ്പുണ്ട്.
നവീൻ അവളെ ശ്രദ്ധിച്ചു. ആരും മോഹിക്കുന്ന ഒരു സൗന്ദര്യത്തിനു ഉടമ തന്നെയായിരുന്നു മീര. പക്ഷെ അവൾ അങ്ങനെ അധികം സംസാരിക്കാറില്ലെന്ന് അവൻ ഓർത്തു. അല്ലെങ്കിലും തന്നെ തന്റെ ഭൂതകാലത്തെകുറിച്ച് ഒന്നും ഓർമ്മ ഇല്ലാത്ത അവൾക്ക് എന്താകും സംസാരിക്കാനുണ്ടാകുക. മനസിനുള്ളിൽ അവളോട് തനിക്ക് എന്തോ ഒരു ആകർഷണം ഉള്ളതായി അവനു സ്വയം തോന്നിത്തുടങ്ങിയിരുന്നു. ചിന്തയിൽ നിന്നും ഉണർന്ന മീര തല ചരിച്ച് നോക്കിയപ്പോൾ കണ്ടത് തന്നെ ഇമവെട്ടാതെ നോക്കി കിടക്കുന്ന നവീനെ ആണ്. ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ

💬 Comments

View all comments