0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
തോന്നലല്ല മീര എന്നുള്ളത് നമ്മൾ ഉറപ്പിച്ച കാര്യം ആണല്ലോ. കാവ്യ : അപ്പോൾ പിന്നെ എന്ത് ചെയ്യാനാണ്. ആകാശ് : നമുക്ക് ഇതേപ്പറ്റി സംസാരിക്കാൻ പറ്റിയ ഒരാളെ ഞാൻ സെർച്ച് ചെയ്തു കണ്ടെത്തിയിട്ടുണ്ട്.
നവീൻ : ആര്? ആകാശ് : ഒരു രാമ മൂർത്തി. പ്രേതം... ആത്മാവ് അങ്ങനെയുള്ളതിനെപ്പറ്റി റിസേർച് നടത്തുന്ന ഒരാളാണ്. കാവ്യ : അപ്പോൾ ചേട്ടൻ പറയുന്നത് നവീന്റെ കൂടെ ഉള്ളത് ജീവൻ നഷ്ട്ടപെട്ട ആരോ ആണെന്നാണോ. ആകാശ് : അങ്ങനെ ഞാൻ ഉറപ്പിച്ച് പറയുന്നില്ല. പക്ഷെ എന്താണ് നവീന്റെ കൂടെയുള്ള ആ അത്ഭുതം എന്ന് നമുക്ക് അറിയില്ലല്ലോ. കാവ്യ : ഡാ.. നീ എന്ത് പറയുന്നു. നവീൻ : നമുക്ക് ഈ അന്വേഷണത്തിൽ ഒരു തുടക്കം ഇടണമല്ലോ. ആകാശ് പറഞ്ഞയാളെ നമുക്ക് നാളെ തന്നെ പോയി കാണാം. സംസാരം കൂടുതൽ നീട്ടാതെ അവർ ഫോൺ കട്ട് ചെയ്തു. നവീൻ നോക്കുമ്പോൾ മീരയുടെ മുഖത്തിൽ വളരെയധികം മ്ലാനത നിറഞ്ഞ് നിൽക്കുന്നത് കാണാനായി. "എടോ.. തനിക്ക് പെട്ടെന്നെന്ത്‌ പറ്റി?" നോട്ടം നവീന്റെ മുഖത്ത് നിന്നും മാറ്റിക്കൊണ്ട് അവൾ പറഞ്ഞു. "ആകാശ് പറഞ്ഞത് പോലെ ഞാൻ മരിച്ച് ശരീരം നഷ്ട്ടപെട്ട ഒരു ആത്മാവ് ആയിരിക്കുമോ?" അവൻ പെട്ടെന്ന് തന്നെ പറഞ്ഞു. "ഏയ്.. അങ്ങനെ ഒരിക്കലും ആയിരിക്കില്ല. നമ്മൾ തുടക്കമെന്ന നിലയിൽ താൻ എന്താണെന്ന് അറിയാൻ വേണ്ടി മാത്രമാണ് അവിടേക്ക് പോകുന്നത്." തന്റെ മുന്നിൽ നിൽക്കുന്ന സുന്ദരമായ രൂപം ജീവൻ നഷ്ട്ടപെട്ട ഒരു ആത്മാവ് ആണെന്ന്  ചിന്തിക്കുവാൻ കൂടി അവനു അപ്പോൾ കഴിഞ്ഞിരുന്നില്ല. .  .  .  .

💬 Comments

View all comments