Chapter Title : പ്രഹേളിക [Ne-Na]
ആകാശ് ഒരു ഗേറ്റിനു മുന്നിൽ കാർ ചവിട്ടി നിർത്തിയപ്പോൾ നവീൻ ഗേറ്റിൽ എഴുതി വച്ചിരിക്കുന്നത് വായിച്ചു.
"സൈക്യാട്രിസ്റ് രാമ മൂർത്തി."
കാറിൽ ഉണ്ടായിരുന്ന കാവ്യയും, നവീനും, മീരയും ഒരേ സമയം ആകാശിനെ നോക്കി.
"നീ അല്ലേടാ ഇന്നലെ പറഞ്ഞത് ഞാൻ ഒരു സൈക്യാട്രിസ്റ്റിനെ കാണേണ്ട ആവിശ്യം ഇല്ലെന്ന്. എന്നിട്ടിപ്പോൾ..."
ഒരു ചിരിയോടെ ആകാശ് പറഞ്ഞു.
"നിങ്ങൾ എന്നെ ഇങ്ങനെ തുറിച്ച് നോക്കണ്ട, പുള്ളി ഒരു സൈക്യാട്രിസ്റ് കൂടിയാണ്. പക്ഷെ നമ്മൾ ഒരു കൗൺസിലിംഗിന് ഒന്നും അല്ല ഇവിടെ വന്നിരിക്കുന്നത്."
കാർ ഗേറ്റിനു വെളിയിൽ ഒതുക്കിയിട്ട് ഗേറ്റ് തുറന്ന് അകത്തേക്ക് നടക്കുമ്പോൾ നാലുപേരും ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു.
വീടിന്റെ ചുറ്റുപാടും നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. പറമ്പിൽ പ്ലാവ്, മാവ്, വെപ്പ് അങ്ങനെയുള്ള വൃക്ഷങ്ങളും ചെടികളും കൊണ്ട് സമ്പന്നമാണ്. ചെറിയ തണുപ്പ് നിറഞ്ഞ നിശബ്തമായ ഒരു അന്തരീഷം.
ബെല്ലടിച്ച് അവർ പുറത്ത് കാത്തു നിന്നു. ഈ സമയം കൊണ്ട് മീര അടച്ചിട്ടിരുന്ന ഡോറിലൂടെ അകത്തേക്ക് കയറി പോയി.
അവളുടെ ആ പ്രവർത്തി കണ്ട് നവീൻ അറിയാതെ ചിരിച്ചു.
"എന്താടാ ചിരിക്കൂന്നേ?"
കാവ്യയുടെ ചോദ്യം കേട്ട് അവൻ പറഞ്ഞു.
"അവൾ അകത്തേക്ക് കയറി പോയിട്ടുണ്ട്."
ഈ സമയം ഡോർ തുറന്ന് ഒരു 30 വയസ് തോന്നിക്കത്തക്ക ചെറുപ്പക്കാരൻ അവർക്ക് മുന്നിൽ പ്രത്യക്ഷപെട്ടു.
"ആരാ?"
അയ്യാളുടെ ചോദ്യത്തിന് ആകാശ് ആണ് മറുപടി നൽകിയത്.
"ഞങ്ങൾ രാമ മൂർത്തി സാറിനെ കാണാൻ വന്നതാണ്."
ചെറിയൊരു പുഞ്ചിരിയോടെ അയ്യാൾ പറഞ്ഞു.
"ഞാൻ തന്നെയാണ് രാമ മൂർത്തി."
സത്യത്തിൽ അവർ പ്രതീക്ഷിച്ചിരുന്നത് കുറച്ച് കൂടി പ്രായം ആയിട്ടുള്ള
💬 Comments
View all comments