Chapter Title : പ്രഹേളിക [Ne-Na]
ഒരാളെ ആയിരുന്നു.
അതിന്റെ ഒരു മുഖ ഭാവത്തോടെ തന്നെ ആകാശ് പറഞ്ഞു.
"ഞാൻ ഇന്നലെ രാത്രി വിളിച്ചിരുന്നു. ആകാശ്."
രാമ മൂർത്തി നവീനെ ഒന്ന് നോക്കി.
"അപ്പോൾ ഇതാണ് ആകാശ് ഇന്നലെ പറഞ്ഞ കക്ഷി."
എന്നിട്ട് അയ്യാളുടെ നോട്ടം കാവ്യയുടെ നേർക്കായി.
"നവീന് മാത്രേ ആ പെങ്കൊച്ചിനെ കാണാൻ പറ്റുകയുള്ളെന്ന് പറഞ്ഞിട്ട് ഇതിപ്പോൾ എനിക്കും കാണാല്ലോ."
കാവ്യ പെട്ടെന്ന് പറഞ്ഞു.
"അയ്യോ, ഞാനല്ല അത്."
രാമ മൂർത്തി ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഞാൻ ചുമ്മാ പറഞ്ഞതാണ്. നിങ്ങൾ അകത്തേക്ക് കയറി വാ."
വീടിനകത്തേക്ക് കയറിയ അവർക്ക് നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഒരു ഹാൾ ആണ് കാണാൻ കഴിഞ്ഞത്.
നവീൻ ഇരുന്ന സോഫയുടെ അടുത്തേക്ക് ഒരു കസേര വലിച്ചിട്ട് അവനെതിരെ രാമ മൂർത്തി ഇരുന്നു.
"നവീൻ ഈ പറയുന്ന രൂപത്തെ കണ്ട് തുടങ്ങിയിട്ട് ഇപ്പോൾ എത്ര ദിവസമായിട്ടുണ്ട്?"
ഒന്നാലോചിച്ച ശേഷം അവൻ പറഞ്ഞു.
"ഒരു അഞ്ചു ദിവസം ആയിട്ടുണ്ട്."
"ശരിക്കും ഒരു മനുഷ്യ രൂപം തന്നെയാണോ അവൾക്കുള്ളത്."
"അതെ. ശരിക്കും ഒരു ജീവനുള്ള പെൺകുട്ടിയെ പോലെ തന്നെയാണ് അവളുടെ പെരുമാറ്റം. പക്ഷെ സ്പർശിക്കാൻ കഴിയില്ല."
"അവളെ കുറിച്ച് ഒന്നും തന്നെ ആ രൂപത്തിന് ഓർമയില്ലേ?"
"ഇല്ല. സ്വന്തം പേരുപോലും."
"അവളെ ആദ്യമായി കണ്ടത് മുതൽ ഇതുവരെയുള്ള കാര്യങ്ങൾ നവീന് ഒന്ന് പറയാമോ?"
നവീൻ എല്ലാ കാര്യങ്ങളും വിശദമായി തന്നെ രാമ മൂർത്തിയോട് പറഞ്ഞു.
എല്ലാ കേട്ട് കഴിഞ്ഞ രാമ മൂർത്തി ഒരു ചിരിയോടെ ചോദിച്ചു.
"അപ്പോൾ താൻ അവൾക്ക് ഒരു പേരൊക്കെ ഇട്ടു അല്ലെ?"
അവർ മൂന്നുപേരും അത്
💬 Comments
View all comments