0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
കേട്ട് ചിരിച്ചു. "നല്ല കാര്യം തന്നെയാണ് അത്. തനിക്ക് അവളെ പേടിയില്ല ഒരു സൗഹൃദം സ്ഥാപിക്കാനാണ് താല്പര്യം എന്ന് അതിൽ നിന്നും മനസിലായി." കുറച്ച് നേരം രാമ മൂർത്തി ആലോചിച്ചിരുന്നു. എന്നിട്ട് ചോദിച്ചു. "മീര ഇപ്പോൾ തന്റെ കൂടെ ഉണ്ടോ?" ഒരു ചിരിയോടെ നവീൻ പറഞ്ഞു. "സാർ വാതിൽ തുറക്കുന്നതിനു മുൻപ് തന്നെ അവൾ വീടിനകത്തേക്ക് കയറി പോയി." അത് കേട്ട് രാമ മൂർത്തി ഒന്ന് ചിരിച്ചു. "അപ്പോൾ കക്ഷി വന്നയുടനെ ഇവിടെ പരിശോധന തുടങ്ങി. അവളെ ഒന്ന് വിളിച്ചേ." നവീൻ മീരയെ ഉറക്കെ പേരെടുത്തു വിളിച്ചു, കുറച്ച് സമയങ്ങൾക്കകം തന്നെ അവൾ നവീന്റെ അരികിൽ എത്തി. "സാർ അവൾ എന്റെ അടുത്ത് നിൽപ്പുണ്ട്."
ഒരു ചിരിയോടെ രാമ മൂർത്തി ചോദിച്ചു. "മീര ഇവിടൊക്കെ പരിശോധിച്ചിട്ട് എന്തൊക്കെ കണ്ടു." മീര ഒരു ജാള്യതയോടെ നവീന്റെ മുഖത്തേക്ക് നോക്കി. "പറ.. ഞാൻ സാറിനോട് പറഞ്ഞോളം." മീര പറഞ്ഞു തുടങ്ങിയ കാര്യങ്ങൾ നവീൻ പറഞ്ഞു തുടങ്ങി. "സാർ അല്ലാതെ ഈ വീട്ടിൽ വേറെ ആരും ഇല്ല.. അടുക്കളയിൽ ലാപ്ടോപ്പ് ഇരിപ്പുണ്ട്. അതിൽ ഒരു കൊറിയൻ ഫിലിം പ്ലേയ് ആയികൊണ്ടിരിക്കുകയാണ്..  പകുതി കഴിച്ച ദോശ പ്ലേറ്റിൽ ലാപിനടുത്ത് തന്നെ ഇരുപ്പുണ്ട്. പിന്നെ റൂമിൽ ഒരു കൂട്ടിൽ വെള്ള എലിയെ വളർത്തുന്നുണ്ട്." ഇതൊക്കെ കേട്ട് കഴിഞ്ഞ രാമ മൂർത്തി ഒരു ചിരിയോടെ പറഞ്ഞു. "അപ്പോൾ അടുക്കള, ബെഡ്‌റൂം എല്ലായിടത്തും മീര കയറി ഇറങ്ങി." മീര ഒരു ചിരിയോടെ പുഞ്ചിരി നിറഞ്ഞ മുഖത്തോടെ ഇരിക്കുന്ന നവീനെ നോക്കി. "നിങ്ങൾ എല്ലാപേരും കുറച്ച് സമയത്തേക്ക് മിണ്ടാതെ

💬 Comments

View all comments