Chapter Title : പ്രഹേളിക [Ne-Na]
ഇരിക്കണം."
ഇതും പറഞ്ഞ് കൊണ്ട് രാമ മൂർത്തി കണ്ണുകൾ അടച്ചു. ഏകദേശം 5 മിനിറ്റ് കഴിഞ്ഞിട്ടാണ് പിന്നെ കണ്ണുകൾ തുറക്കുന്നത്. അത്രയും നേരം അവരെല്ലാപേരും അയ്യാളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു.
രാമ മൂർത്തി എന്താണ് പറയുന്നതെന്നറിയാൻ എല്ലാപേരും ആകാംഷയോടെ കാത്തിരുന്ന്.
"എനിക്കിവിടെ ഇപ്പോൾ ഒരു ആത്മാവിന്റെ സാന്നിത്യം കണ്ടെത്താൻ കഴിയുന്നില്ല."
മീരയുടെ മുഖം തെളിഞ്ഞു.
നവീൻ ചോദിച്ചു.
"അപ്പോൾ എന്റെ കൂടെയുള്ളത് ഒരു ആത്മാവ് അല്ലെന്നാണോ?"
'അതെ.."
"അപ്പോൾ മീര ഇപ്പോഴും എവിടെയെങ്കിലും ജീവനോടെ കാണുമല്ലേ?"
"എനിക്ക് അതിനാണ് സാധ്യത കൂടുതൽ തോന്നുന്നത്."
ആകാശും കാവ്യയും ആശ്വാസത്തോടെ നെടുവീർപ്പിട്ടു. മീരയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല."
"നമ്മുടെ ശരീരത്തു ഉള്ള ഉർജ്ജങ്ങളുടെ ഒരു മിശ്രിതമാണ് ഈ ആത്മാവ് എന്നതാണ് എന്റെ ഒരു വിശ്വാസം. ആ ഊർജ മിശ്രിതത്തിന് ശരീരത്തിൽ നിലനിൽക്കാനാകാതെ വരുമ്പോൾ ശരീരം വിട്ടകലും."
നവീൻ ചോദിച്ചു.
"സാറിന് എങ്ങനെ ആണ് അത്തരത്തിലുള്ള ഒരു ഊർജം ഇവിടെ ഉണ്ടോ ഇല്ലയോ എന്നറിയാൻ കഴിയുന്നത്."
ഒന്ന് പുഞ്ചിരിച്ച ശേഷം രാമ മൂർത്തി പറഞ്ഞു.
"തനിക്ക് മാത്രം മീരയെ എങ്ങനെ കാണാൻ കഴിയുന്നു എന്നതിന് ഒരു ഉത്തരം ഇല്ലല്ലോ. അത് പോലെ എനിക്കെങ്ങനെ ഇതിനു കഴിയുന്നു എന്നതിന്റെയും ഉത്തരം ഞാൻ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്."
അവർ രാമ മൂർത്തിയോട് യാത്ര പറഞ്ഞ് അവിടെ നിന്നും നേരെ പോയത് മാളിലേക്കായിരുന്നു.
മാളിലെത്തിയ അവർ കാവ്യയുടെ നിർദ്ദേശ പ്രകാരം നേരെ പോയത് ഫുഡ് കോർട്ടിലേക്കായിരുന്നു.
അവിടേക്ക് നടക്കുന്നതിനിടയിൽ കാവ്യ ചോദിച്ചു.
"ഇനി എന്താണ് നമ്മുടെ അടുത്ത നീക്കം?"
ആകാശാണ് അതിനു മറുപടി നൽകിയത്.
"മീര ആരാണെന്ന്
💬 Comments
View all comments