Chapter Title : പ്രഹേളിക [Ne-Na]
കണ്ടെത്തണം."
നവീൻ ചോദിച്ചു.
"പക്ഷെ എങ്ങനെ?"
"ഞാൻ ഒന്ന് ആലോചിക്കട്ടെ. എന്തെങ്കിലും വഴി ഉണ്ടാകും."
ഫുഡ് കോർട്ടിൽ എത്തിയ അവർ കഴിക്കാനായി ഇരുന്നു. മൂന്നു പേരും ഇരുന്നു കഴിഞ്ഞപ്പോൾ നവീൻ ഒരു കസേര വലിച്ചിട്ടുകൊണ്ടു മീരയോട് പറഞ്ഞു.
"നീ ഇവിടേക്ക് ഇരിക്ക്."
അവരുടെ അടുത്ത ടേബിളിൽ ഉണ്ടായിരുന്നവർ നവീനെ ഒന്ന് പാളി നോക്കി. നവീൻ അന്തരീക്ഷത്തിൽ നോക്കി സംസാരിക്കുന്നതായാണ് അവർക്ക് തോന്നിയത്.
കാവ്യ പെട്ടെന്ന് എഴുന്നേറ്റ് നവീൻ നീക്കിയിട്ട കസേരയിൽ അവനടുത്തായി വന്നിരുന്നുകൊണ്ടു ശബ്‌ദം താഴ്ത്തി പറഞ്ഞു.
"ഒരുമാതിരി മണ്ടത്തരം കാണിക്കരുത്. ബാക്കി ഉള്ളവർക്കൊക്കെ നീ ഒരുമാതിരി വായുവിൽ നോക്കി സംസാരിക്കുന്നതായാണ് തോന്നുന്നത്."
ഇത് കേട്ട മീര നവീനെ നോക്കി ചിരിച്ചുകൊണ്ട് കാവ്യ എഴുന്നേറ്റ് മാറിയ സീറ്റിലേക്ക് ഇരുന്നു.
നവീൻ ആകാശിനെ നോക്കിയപ്പോൾ അവനും കളിയാക്കി ചിരിക്കുകയാണ്.
പെട്ടെന്ന് നവീന്റെ ശ്രദ്ധ മീരയിലേക്ക് തിരിഞ്ഞു്. അവളുടെ മുഖം ആകെ ഭയം നിറഞ്ഞത് പോലെ. ഒരു നിമിഷം കൊണ്ട് തന്നെ അവൾ അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.
നവീൻ ഉറക്കെ വിളിച്ചു.
"മീര.. മീര.."
കാവ്യ അവന്റെ കൈയിൽ കയറി പിടിച്ചു.
"എന്താടാ.. എന്ത് പറ്റി?"
"അവളിവിടെ ഇല്ല.. അവൾ പെട്ടെന്ന് മാഞ്ഞു പോയി."
ആകാശും കാവ്യയും ആശ്ചര്യത്തോടെ അവനെ നോക്കി.
നവീൻ കസേരയിൽ നിന്നും എഴുന്നേറ്റ് ചുറ്റും നോക്കി അവളുടെ പേര് ഉറക്കെ വിളിച്ചു.
അപ്പോഴേക്കും അവിടെ ഉള്ളവർ അവനെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.
"കാവ്യ.. ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട്. നമുക്കിവിടന്ന് പോകാം."
ആകാശിന്റെ വാക്കുകൾ കേട്ട കാവ്യ നവീന്റെ കൈയിൽ ബലമായി പിടിച്ച് വലിച്ച് പുറത്തക്ക് നടന്നു.അവളോടൊപ്പം നടക്കുമ്പോഴും
💬 Comments
View all comments