0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3K
കേട്ട നവീൻ ഒന്ന് പുഞ്ചിരിക്ക് മാത്രം ചെയ്തു. "ഇനിയെങ്കിലും എന്റെ ഏട്ടനെ വിശ്രമിക്കാൻ വിട്ടിട്ട് നിനക്ക് ബിസിനസ് ഒകെ നോക്കി നടത്തിക്കൂടേ." "ഒരു രണ്ടു വർഷം കൂടി ഞാൻ ഇങ്ങനെ നടന്നോട്ട്‌ എന്റെ പൊന്ന് അപ്പച്ചി. വീട്ടിലും ഇത് തന്നാണ് എന്നും സംസാരം." സുധയ്ക്കും രവിയ്ക്കും കാവ്യ ഒറ്റ മോളെന്നപോലെ വിജയനും ജയശ്രീക്കും ഒറ്റ മകനാണ് നവീൻ. MBA  കഴിഞ്ഞു നിൽക്കുകയാണ്. വയസ് 25 കഴിഞ്ഞു. പ്രാരാബ്‌ധങ്ങൾ ഒന്നും ഇല്ലാത്തതിനാലും ആവശ്യത്തിലേറെ പണം അച്ഛൻ ഉണ്ടാക്കി വച്ചിരിക്കുന്നതിനാലും ഇപ്പോഴും ചുറ്റിക്കറങ്ങി നടക്കുകയാണ് അവൻ. "കാവ്യ എവിടെ അപ്പച്ചി?" "റൂമിൽ കാണും. ഏതോ കല്യാണത്തിന് പോകണമെന്നും പറഞ്ഞു കുളിച്ചൊരുങ്ങുന്നത് കണ്ടു." "ആഹ്, അവളുടെ കൂടെ പഠിച്ച കൂട്ടുകാരിയുടെ കല്യാണം." "നീയാണോ കൊണ്ട് പോകുന്നത് കാവ്യയെ?" അവൻ മൂളുക മാത്രം ചെയ്തു. "നിങ്ങളുടെ കല്യാണവും ഇനി അധികം നീട്ടികൊണ്ടു പോകാൻ പറ്റില്ല കേട്ടോ." നവീൻ അതിനു മറുപടിയായി ഒരു ചിരി സമ്മാനിച്ച് കാവ്യയുടെ റൂമിലേക്ക് നടന്നു. നവീനെക്കാളും ഒരു വയസ് ഇളയതാണ് കാവ്യ. അവളും പഠിത്തമൊക്കെ കഴിഞ്ഞു നിൽക്കെയാണ്. ഒരു ജോലി ഉണ്ടായിരുന്നെങ്കിലും മടുപ്പ് കാരണം നിർത്തി. എപ്പോൾ വീട്ടിലും നവീനൊപ്പം കറക്കവുമായി നടക്കുന്നു. ചെറുപ്പത്തിൽ തന്നെ വീട്ടുകാർ തമ്മിൽ അവരുടെ കല്യാണം പറഞ്ഞു ഉറപ്പിച്ച് വച്ചിരിക്കുന്നതിനാൽ അവർ രണ്ടുപേരും ഒരുമിച്ചുള്ള ചുറ്റിക്കറക്കത്തിൽ രണ്ടു വീട്ടുകാർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു. മുകളിലത്തെ നിലയിലാണ് കാവ്യയുടെ റൂം. അവൻ പടികൾ കയറി മുകളിൽ ചെല്ലുമ്പോൾ അവളുടെ റൂമിന്റെ ഡോർ അടച്ചിട്ടിരിക്കുകയാണ്. "കാവ്യ.. റെഡി ആയോ നീ?" "ഒരു അഞ്ചു മിനിറ്റ് കൂടി. നീ

💬 Comments

View all comments