0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3K
ചിരിയോടെ പറഞ്ഞു. 'ഇവിടത്തെ ക്ലബ്ബിലെ പിള്ളേരുടെ ക്രിക്കറ്റ് ടീമിന്റെ മാനേജരും കോച്ചും  ആണെന്നും പറഞ്ഞാണ് ഇപ്പോൾ നടപ്പ്. ഇന്നെവിടെയോ ക്രിക്കറ്റ് ടൂർണമമെന്റ് ഉണ്ട്. അതിനു  പിള്ളേരെയും കൊണ്ട് പോയേക്കുവാണ്. അത് കേട്ട നവീന്റെ മുഖത്ത് ചിരി നിറഞ്ഞു. വയസ് 55 കഴിഞ്ഞു നവീന്റെ രവി മാമന്. പക്ഷെ ഇപ്പോഴും ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ ആണ് നടപ്പ്. നവീന്റെ അച്ഛൻ വിജയൻറെ ഒരേയൊരു സഹോദരിയാണ് സുധ. സുധയുടെയും രവിയുടെയും പ്രണയ വിവാഹം ആയിരുന്നു. വീട്ടുകാരുടെ എതിർപ്പൊന്നും ഇല്ലാത്തതിനാൽ രണ്ടുവീട്ടുകാരുടെയും പൂർണ സമ്മതത്തോടെ വിവാഹം നടന്നു. 20 വർഷം ലണ്ടനിൽ ആയിരുന്നു രവി. പ്രവാസ ജീവിതം അവസാനിപ്പിച്ചിട്ട് കുറച്ചു വർഷങ്ങളായി. 20 വർഷം കൊണ്ട് ഒറ്റ മകൾ കാവ്യയ്ക്ക് വേണ്ടി ആവിശ്യത്തിലേറെ സമ്പാദിച്ച് കൂട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ വിശ്രമ ജീവിതത്തിൽ നാട്ടുകാര്യങ്ങളും ക്ലബ് പ്രവർത്തനങ്ങളും ആയി നടക്കുകയാണ് നവീന്റെ രവി മാമൻ. കൈയിലെ കവർ അപ്പച്ചിയുടെ നേരെ നീട്ടികൊണ്ടു നവീൻ പറഞ്ഞു. "ഇത് മാമന് കൊടുക്കാൻ തന്ന് വിട്ടതാണ് അച്ഛൻ." "കുപ്പി ആയിരിക്കും." ചിരിയോടെ അവൻ പറഞ്ഞു. "മെനങ്ങാന്ന് സിംഗപ്പൂർ നിന്ന് വന്നപ്പോൾ മാമന് സ്പെഷ്യൽ ആയി അച്ഛൻ വാങ്ങി കൊണ്ട് വന്നതാണ്." അവന്റെ കൈയിൽ നിന്നും കവർ വാങ്ങുന്നതിനിടയിൽ സുധ ചോദിച്ചു. "എന്നാൽ പിന്നെ നിന്റെ അച്ഛന് തന്നെ ഇത് ഇവിടെ കൊണ്ട് വന്നാൽ പോരായിരുന്നോ?"
അച്ഛൻ അതിനു ഇന്നലെ രാവിലെ തന്നെ ബിസിനസ് മീറ്റിങ്ങിനു ബാംഗ്ലൂർ പോയി." "ഇവിടന്ന് രണ്ടു കിലോമീറ്റെർ തികച്ചില്ല നിന്റെ വീട്ടിലേക്ക്. എങ്കിലും എന്റെ ഏട്ടന് ഇവിടേക്ക് വരാൻ സമയം ഇല്ല." അത്

💬 Comments

View all comments