0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3K
ഡോറടച്ച് ഇന്നോവ പിന്നിലേക്ക് എടുത്ത ശേഷം അതിവേഗതയിൽ ഹോണ്ടാസിറ്റിയുടെ അരികിൽ കൂടി മുന്നിലേക്ക് പാഞ്ഞു പോയി. അവിടേക്ക് ഓടി വന്നവർക്ക്ചുവന്ന ഇന്നോവ പാഞ്ഞു പോകുന്നത് ഒരു മിന്നായം പോലെ കാണാനേ കഴിഞ്ഞുള്ളു. ഇന്നോവ അവിടെ നിന്നും പോയതും ഹോണ്ടാസിറ്റിയുടെ ഡ്രൈവിംഗ് ഡോർ തുറന്നു ഒരു കൈ പുറത്തേക്ക് നീണ്ടു. ഒരു പെൺകുട്ടിയുടെ കൈ. വെളുത്തു നീണ്ട ആ കൈ ആരോഗ്യം പൂർണമായും നശിച്ചപോലെ പതുക്കെ താഴേക്ക് താന്നു. വേദനയാൽ നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകൾ ഒരു നിമിഷം ആകാശത്തെ പൂർണ ചന്ദ്രനിൽ പതിഞ്ഞു. പതിയെ ആ കണ്ണുകളും അടഞ്ഞു. .  .  .  . മൂന്നു  മാസങ്ങൾക്ക് ശേഷം... കാറിൽ നിന്നും ഇറങ്ങി ഡോറടച്ച  നവീൻ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം ഡോർ വീണ്ടും തുറന്നു. അവന്റെ നോട്ടം നേരെ പോയത് സീറ്റിലേക്കാണ്. അച്ഛൻ ഏൽപ്പിച്ച കവർ ഭദ്രമായി അവിടെ തന്നെയുണ്ട്. അവൻ സീറ്റിൽ നിന്നും കവർ കൈയിലെടുത്തു കാറിന്റെ ഡോറടച്ച് കാവ്യയുടെ വീടിനകത്തേക്ക് നടന്നു.
ഹാളിൽ ആരെയും കാണാഞ്ഞ അവൻ നേരെ അടുക്കളയിലേക്ക് നടന്നു. അവൻ പ്രതീക്ഷിച്ചപോലെ തന്നെ തകർത്തു കുക്കിങ്ങിൽ ഏർപ്പെട്ടിരിക്കുകയാണ് അവന്റെ സുധ അപ്പച്ചി. "അപ്പച്ചി.. മാമൻ ഇവിടെ ഇല്ലേ?" കൈ വെള്ളയിൽ മീൻ കറിയുടെ  ചാർ ഒഴിച്ച് ടേസ്റ്റ് നോക്കുകയായിരുന്ന സുധ ഞെട്ടി തിരിഞ്ഞു നോക്കി. "നീ ആയിരുന്നോ, പേടിപ്പിച്ച് കളഞ്ഞല്ലോ." ഒരു ചിരിയോടെ നവീൻ ചോദ്യം ആവർത്തിച്ചു. "മാമൻ എവിടെ?" "രാവിലെ തന്നെ കളി ഉണ്ടെന്നും പറഞ്ഞു ഇറങ്ങി പോകുന്നത് കണ്ടു." നവീന്റെ മുഖത്ത് ആകാംഷ നിഴലിച്ചു. "കളിയോ?" സുധ ഒരു

💬 Comments

View all comments