0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3K

പ്രഹേളിക

Prahelika | Author : NeNa

സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു. പൗർണമി ആയതിനാൽ നല്ല നിലാവെളിച്ചം ഉണ്ട്.രമേശൻ കട അടച്ച് ഷട്ടർ ഇട്ടു തിരിയുമ്പോഴാണ് ഒരു കാർ അതിവേഗത്തിൽ അവിടം കടന്നു പോയത്. തൊട്ടു പിന്നാലെ അതെ വേഗതയിൽ ഒരു ചുവന്ന ഇന്നോവയും. കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന കുട്ടൻപിള്ള ആരോടെന്നില്ലാതെ പറഞ്ഞു. "ഇവനൊക്കെ ഇത് ആർക്ക് വായു ഗുളിക വാങ്ങാൻ പോകുവാണോ എന്തോ?" "ഇപ്പോഴത്തെ പിള്ളേർക്ക് ഒരു നോട്ടവും പാക്കവും ഇല്ലല്ലോ. കാറിലോട്ടു കയറിയാൽ അങ്ങ് കത്തിച്ചു വിടുവല്ലേ. അപ്പുറത്തെ വളവിൽ തന്നെ എപ്പോൾ ആക്സിഡന്റ് എത്ര ആയെന്നാണ്. റ ഷെയ്പ്പിൽ കിടക്കുന്ന വളവാണ്‌, അവിടെത്തുമ്പോഴാണ് ഓരോരുത്തന്മാർ ഓവർടേക്ക് ചെയ്തു കളിക്കുന്നത്." രമേശൻ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും വളവിൽ നിന്നും ഉച്ചത്തിലുള്ള ഒരു ശബ്‌ദം കേട്ടു. പിന്നാലെ നിർത്താതെയുള്ള ഹോണിന്റെ ഒച്ചയും. പൂട്ടിന്റെ ചാവി പോക്കറ്റിലേക്ക് ഇട്ട് അങ്ങോട്ട് ഓടുന്നതിനിടയിൽ രമേശൻ ഉറക്കെ വിളിച്ചു പറഞ്ഞു. "വണ്ടി ഇടിച്ചെന്നാണ് തോന്നുന്നേ." കടത്തിണ്ണയിൽ നിന്നും എഴുന്നേറ്റ കുട്ടൻ പിള്ളയും ഇളിയിൽ നിന്നും ലൂസ് ആയ കൈലി ഇടുപ്പിൽ അമുക്കിപ്പിടിച്ചു കൊണ്ട് രമേശന്റെ പിന്നാലെ ഓടി. അവിടിവിടെ നിന്നവരും ശബ്‌ദം കേട്ടിടത്തേക്ക് ഓടുന്നുണ്ടായിരുന്നു. അവർ ഓടിച്ചെല്ലുമ്പോൾ കാണുന്നത് വളവിൽ റോഡിനു കുറുകെ കിടക്കുന്ന ഒരു കറുത്ത ഹോണ്ട സിറ്റി കാർ ആണ്. അതിൽ ഇടിച്ച നിർത്തിയിരിക്കുകയാണ് ഒരു ചുവന്ന ഇന്നോവ കാർ. ഇന്നോവയുടെ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്ന് ഒരാൾ കാല് പുറത്തേക്ക് വച്ചപ്പോഴാണ് ആളുകൾ ബഹളം വച്ച് ഓടിവരുന്ന ശബ്‌ദം കേട്ടത്. അയ്യാൾ അതെ  വേഗതയിൽ

💬 Comments

View all comments