0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
ഇവിടെ വച്ചായിരിക്കണം മീരയ്ക്ക് അവളുടെ ശരീരം നഷ്ടപെട്ടത്." കാവ്യ പറഞ്ഞത് ശരിയാണെന്ന അർഥത്തിൽ ആകാശ് തല കുലുക്കി. എന്നിട്ട് പറഞ്ഞു. "അത് മാത്രമല്ല. മീര ഭയക്കുന്ന ആരോ ഫുഡ് കോർട്ടിൽ ഉണ്ടായിരുന്നു." കുറച്ച് നേരത്തെ ആലോചനക്കൊടുവിൽ ആകാശ് പറഞ്ഞു. "ഫുഡ് കോർട്ടിലുണ്ടായിരുന്ന ആളെ കണ്ടെത്തുക കുറച്ച് ബുദ്ധിമുട്ടാണ്. അത് കൊണ്ട് നമുക്ക് അന്വേഷണം ഇവിടെ നിന്നും തുടങ്ങാം." "എങ്ങനെ?" "മീര അപ്രത്യക്ഷമായ ശേഷം കണ്ണ് തുറന്നപ്പോൾ കണ്ടത് ഒരു ഹോസ്പിറ്റൽ റൂം ആയിരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്." അത് കേട്ടതും കാവ്യ പെട്ടെന്ന് പറഞ്ഞു. "എവിടെ വച്ച് മീരയ്ക്ക് എന്തെങ്കിലും ആക്സിഡന്റ് നടന്നിട്ടുണ്ടോ എന്ന് നമ്മളറിയണം." വഴികൾ ഓരോന്നായി അവർക്ക് മുന്നിൽ തുറക്കുന്നത് കണ്ടപ്പോൾ മീരയുടെ മുഖത്ത് പ്രത്യക്ഷയുടെ കിരണങ്ങൾ തെളിഞ്ഞു. അവർ സാവധാനം കുന്നിറങ്ങി താഴേക്ക് നടന്നു. നവീൻ കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി കുടിച്ചപ്പോൾ രമേശൻ പരിചയത്തിന്റെ പുറത്ത് കാവ്യയെ നോക്കി ചിരിച്ചു. കാവ്യയും ഒരു ചിരി മറുപടിയായി നൽകികൊണ്ട് നവീന്റെ കൈയിൽ നിന്നും കുപ്പി പിടിച്ച് വാങ്ങി വായിലേക്ക് കമിഴ്ത്തി. "ചേട്ടാ ഇവിടെ ഈ ഇടയ്ക്ക് എന്തെങ്കിലും ആക്സിഡന്റ് നടന്നായിരുന്നോ?" ഒരു ചിരിയോടെ രമേശൻ നവീന്റെ ചോദ്യത്തിന് മറുപടി നൽകി. "ഇവിടെ ആഴ്ചയിൽ ഒരു ആക്സിഡന്റ് ഉറപ്പാണ്." ഒന്ന് ആലോചിച്ച ശേഷം അവൻ ചോദിച്ചു. "ഒരു 25 , 26 വരത്തക്ക പെൺകുട്ടിക്ക് കഴിഞ്ഞ മൂന്നു നാല് മാസത്തിനിടയ്ക്ക് ആക്സിഡന്റ് പറ്റിയായിരുന്നോ?" അവിടെ പത്രം വായിച്ചികൊണ്ടിരുന്ന ഒരാൾ പെട്ടെന്ന് പറഞ്ഞു. "രമേശാ.. മൂന്നു മാസം മുൻപ് കാറിടിച്ച് ആക്സിഡന്റ് പറ്റിയ പെങ്കൊച്ചിനു

💬 Comments

View all comments