0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
ആ ഒരു പ്രായമല്ലേ കാണുള്ളൂ." "ഏത്.. രാത്രിയിൽ ആ ചുവന്ന ഇന്നോവ വന്നിടിച്ചിട്ട് നിർത്താതെ പോയതോ?" "അഹ്.. അത് തന്നെ.." നവീനും ആകാശും പ്രതീക്ഷയോടെ രമേശന്റെ മുഖത്തേക്ക് നോക്കി. രമേശൻ ചോദിച്ചു.
"എന്തിനാ സാറെ ഇപ്പോൾ ആ കൊച്ചിനെ പറ്റി അന്വേഷിക്കുന്നത്." നവീൻ എന്ത് മറുപടി നൽകുമെന്ന് ആലോചിക്കുന്നതിനിടയിൽ ആകാശ് പറഞ്ഞു. "ഇവനും ആ പെണ്ണും തമ്മിൽ ഇഷ്ട്ടമായിരുന്നു ചേട്ടാ. മൂന്നു മാസമായി അവളുടെ ഒരു വിവരവും ഇല്ല. അവളുടെ വീട്ടുകാരാണെങ്കിൽ ഇവനുമായുള്ള ബന്ധം ഇഷ്ടമല്ലാത്തതിനാൽ ഒന്നും പറയുന്നു ഇല്ല. തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് അവൾക്ക് ഇവിടെ വച്ച് ഒരു ആക്സിഡന്റ് പറ്റിയെന്നാണ്." ആകാശിന്റെ മറുപടി കേട്ട് നവീനും മീരയും ഒരേപോലെ വാ തുറന്നു നിന്നു. രമേശൻ കാവ്യയെ മിഴിച്ചു നോക്കി. നവീന്റെ ഒപ്പം ഇപ്പോഴും കാവ്യയെ ആയിരുന്നു രമേശൻ കണ്ടിട്ടുള്ളത്. അവൾ നവീന്റെ കാമുകി ആണെന്നാണ് രമേശൻ കരുതിയിരുന്നത്. രമേശന്റെ നോട്ടത്തിന്റെ അർദ്ധം മനസിലായ കാവ്യ പറഞ്ഞു. "ഞാൻ ഇവന്റെ കസിൻ ആണ് ചേട്ടാ." തല കുലുക്കികൊണ്ടു രമേശൻ പറഞ്ഞു. "ഞാൻ ഇദ്ദേശിക്കുന്നത് തന്നാണോ നിങ്ങൾ അന്വേഷിക്കുന്ന പെൺകുട്ടി എന്നെനിക്കറിയില്ല.. മൂന്നു മാസം മുൻപ് ആ വളവിൽ ഒരു ആക്സിഡന്റ് നടന്നായിരുന്നു.. ഒരു ചുവന്ന ഇന്നോവ ആ കൊച്ചു ഓടിച്ചിരുന്ന കാറിൽ ഇടിച്ചിട്ട നിർത്താതെ പോയി. ഞങ്ങൾ എല്ലാരും കൂടിയാണ് ഹോസ്പിറ്റലിൽ എത്തിച്ചത്. പിന്നെ.... ആ കൊച്ചിന്റെ കൈയിൽ മൂന്നു സ്റ്റാർ പച്ച കുത്തിയിട്ടുണ്ടായിരുന്നു." നവീൻ പെട്ടെന്ന് മീരയുടെ കൈയിലേക്ക് നോക്കി. രമേശൻ പറഞ്ഞ മൂന്നു സ്റ്റാറുകൾ അവളുടെ കയ്യിലുണ്ടായിരുന്നു. നവീന്റെയും മീരയുടെയും മുഖം ഒരുപോലെ

💬 Comments

View all comments