Chapter Title : പ്രഹേളിക [Ne-Na]
പ്രകാശിച്ചു. അവന്റെ മുഖം കണ്ടപ്പോൾ തന്നെ കാവ്യയ്ക്കും ആകാശിനും അത് മീര തന്നെയാണെന്ന് ഉറപ്പായി.
നവീൻ പറഞ്ഞു.
"അത് തന്നെയാണ് ചേട്ടാ ആള്. അവളെ ഏത് ഹോസ്പിറ്റലിലേക്കാണ് കൊണ്ട് പോയത്."
"റോയൽ ഹോസ്പിറ്റലിലേക്ക്."
ആകാശ് പെട്ടെന്ന് പറഞ്ഞു.
"ഡാ.. പ്രവീൺ വർക്ക് ചെയ്യുന്ന ഹോസ്പിറ്റൽ."
ആകാശിന്റെ കൂട്ടുകാരനായിരുന്നു പ്രവീൺ. ഇപ്പോൾ റോയൽ ഹോസ്പിറ്റലിൽ ഡോക്ടർ ആയി വർക്ക് ചെയ്യുകയാണ്.
അവർ രമേശനോട് നന്ദി പറഞ്ഞ് പെട്ടെന്ന് തന്നെ റോയൽ ഹോസ്പിറ്റലിലേക്ക് പോയി.
കാർ ഹോസ്പിറ്റലിൽന്റെ കാർ പാർക്കിൽ നിർത്തിക്കൊണ്ട് ആകാശ് പറഞ്ഞു.
"നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ പോയി പ്രവീണിനെ കണ്ട് വിവരങ്ങൾ തിരക്കി തിരിച്ച് വരാം."
ആകാശ് പോയി കുറച്ച് കഴിഞ്ഞപ്പോൾ ഫ്രണ്ട് സീറ്റിലിരുന്ന നവീൻ തിരിഞ്ഞ് നോക്കി.
കാവ്യയ്‌ക്കൊപ്പം പിന്നിലുണ്ടായിരുന്നു മീര എന്തോ ഗാഢമായി ആലോചിച്ചിരിക്കുന്നതാണ് അവനു കാണാൻ കഴിഞ്ഞത്.
"എന്താ ഇത്ര ആലോചന?"
കാവ്യ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കി.
"നിന്നോടല്ല.. മീരയോടാണ് ചോദിച്ചത്."
കാവ്യ നവീനെ ഒരു പുച്ഛഭാവം കാണിച്ച ശേഷം പുറത്തേക്ക് നോക്കി ഇരുന്നു.
ഒരു ചിരിയോടെ മീര പറഞ്ഞു.
"എന്റെ ശരീരം ഈ ഹോസ്പിറ്റലിൽ കാണുമോ ഇല്ലയോ എന്ന് ചിന്തിക്കുകയായിരുന്നു."
"എന്തായാലും അത് നമുക്ക് ഇപ്പോൾ അറിയാമല്ലോ."
"എന്റെ ബന്ധുക്കൾ എന്നെ തിരക്കി ഇവിടെ വന്നിട്ടുണ്ടെങ്കിൽ എന്റെ ശരിക്കുള്ള പേര് ഇപ്പോൾ അറിയാമായിരിക്കുമല്ലേ?'
ഒരു ചിരിയോടെ നവീൻ ചോദിച്ചു.
"അതെന്താ.. മീരയെന്ന പേര് ഇഷ്ട്ടപ്പെട്ടില്ലേ?"
അവൾ പെട്ടെന്നു പറഞ്ഞു.
"അതൊക്കെ ഇഷ്ട്ടപെട്ടു.. എങ്കിലും ശരിക്കുള്ള പേരറിയാൻ ഉള്ള ഒരു ആകാംഷ."
"എന്തായാലും ആകാശ് തിരികെ വരുമ്പോൾ അതിനുള്ള ഉത്തരം
💬 Comments
View all comments