Chapter Title : പ്രഹേളിക [Ne-Na]
കിട്ടും."
പെട്ടെന്ന് കാവ്യ പറഞ്ഞു.
"അതേ.. ഞാൻ കുറച്ച് നേരമായി ഇവിടെ ഇരുന്നു ആട്ടം കാണുവാണ്. എനിക്കും കൂടി വല്ലോം പറഞ്ഞ് താ നിങ്ങൾ എന്താ സംസാരിക്കുന്നതെന്ന്."
ഒരു ചിരിയോടെ നവീൻ കാവ്യയോട് മീര പറഞ്ഞ കാര്യങ്ങൾ പറഞ്ഞു.
കുറച്ച് സമയങ്ങൾ കൂടി കഴിഞ്ഞപ്പോൾ ആകാശ് തിരികെ വന്ന് കാറിലേക്ക് കയറി.
മൂന്നു പേരുടെ മുഖത്തും ആകാംഷ നിറഞ്ഞിരുന്നു. അതിനു വിരാമമിട്ടുകൊണ്ട് അവൻ പറഞ്ഞു.
"മീരയുടെ ശരിക്കുമുള്ള പേര് ദിവ്യ എന്നാണ്."
മീര അവളുടെ പേര് സ്വയം ഒന്ന് ഉരുവിട്ടു.
"മീര ഒരു മാസത്തോളം കോമ സ്റ്റേജിൽ ഇവിടെ ഉണ്ടായിരുന്നു. രണ്ടു മാസം മുൻപാണ് അതേ അവസ്ഥയിൽ തന്നെ മീരയുടെ വീട്ടുകാർ അവളെ ഇവിടെ നിന്നും കൊണ്ട് പോയത്. ഇപ്പോഴത്തെ അവസ്ഥ എന്താന്ന് അറിയില്ല."
നവീൻ ആകാംഷയോടെ ചോദിച്ചു.
"എവിടാ മീരയുടെ സ്ഥലം."
"അഡ്രെസ്സ് ഞാൻ ഒപ്പിച്ചിട്ടുണ്ട്. കോട്ടയത്താണ് മീരയുടെ വീട്."
കാവ്യ ആത്മഗതം എന്നവണ്ണം പറഞ്ഞു.
"അപ്പോൾ നമ്മൾ കോട്ടയത്ത് പോകേണ്ടി വരും."
കുറച്ച് നേരം നിശബ്തനായി ഇരുന്ന ശേഷം ആകാശ് പറഞ്ഞു.
"ശരിക്കുമുള്ള കാര്യം ഇനിയാണ് പറയാനുള്ളത്. മീരയെ ചുറ്റിപറ്റി എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്."
മൂന്നുപേരും ആകാശിനെ തുറിച്ച് നോക്കി.
"ആക്സിഡന്റ് നടന്ന അന്ന് രാത്രി ഒരാൾ മീരയുടെ ബ്രദർ ആണെന്നും പറഞ്ഞു വരുകയും അവളുടെ മൊബൈൽ ഹോസ്പിറ്റൽ സ്റ്റാഫിന്റെ കൈയിൽ നിന്നും വാങ്ങി കൊണ്ട് പോവുകയും ചെയ്തു. പക്ഷെ മീരക്ക് അങ്ങനെ ഒരു ബ്രദർ ഇല്ല."
കാവ്യ ചോദിച്ചു.
"മീരയുടെ മൊബൈൽ എന്തിനായിരിക്കും ഒരാൾ കള്ളം പറഞ്ഞ് കൈക്കലാക്കിയത്."
ആ ചോദ്യത്തെ അവഗണിച്ച്
💬 Comments
View all comments