Chapter Title : പ്രഹേളിക [Ne-Na]
കൈ പിടിച്ച് കൊണ്ട് ആകാശ് പറഞ്ഞു.
"അതേ.. മീര നമ്മുടെ മുന്നിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ദൈവ നിചയം ആണ്. ഇത് ഇത്രത്തോളം എത്തിച്ചത് നമ്മൾ ഒരുമിച്ചാണെങ്കിൽ ഇനി എന്ത് ഉണ്ടായാലും അത് നേരിടുന്നതും നമ്മൾ ഒരുമിച്ചായിരിക്കും."
അവർക്കിടയിൽ പെട്ടെന്ന് ഉണ്ടായ വിയോചിപ്പ് വീണ്ടും ഇല്ലാതായപ്പോൾ മീരയുടെ മുഖത്തും സന്തോഷം നിറഞ്ഞു.
മൂന്നുപേരും ബെഡിലേക്ക് ഇരുന്നു.
കാവ്യ തന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു സംശയം അവരോടു ചോദിച്ചു.
"മീര മൊബൈൽ കാറിൽ ഒളിപ്പിച്ചെങ്കിൽ ഹോസ്പിറ്റലിൽ നിന്നും ദിവ്യയുടേതെന്നും പറഞ്ഞു മോഷണം പോയ ഫോൺ ആരുടേതായിരിക്കും."
അതിനുള്ള മറുപടി മീര നവീനോട് പറഞ്ഞു. അവൻ അത്പോലെ അവരോടും പറഞ്ഞു.
"അത് വിവേകിന്റേതാകാനാണ് സാധ്യത എന്നാണ് മീര പറയുന്നത്. വിവേക് അവന്റെ മൊബൈൽ കാറിൽ മറന്ന് വച്ചിരുന്നല്ലോ."
അത് കേട്ടപ്പോൾ ആകാശിന് അത് ശരിയായിരിക്കുമെന്ന് തോന്നി.
"അതാകാനേ സാധ്യത ഞാനും കാണുന്നുള്ളൂ. മീരയെ ഹോസ്പിറ്റലിൽ എത്തിച്ചവരെ കാറിൽ നിന്നും അവളുടെ ഫോണെന്നും പറഞ്ഞ് വിവേകിന്റെ ഫോൺ എടുത്തു കൊണ്ട് ഹോസ്പിറ്റലിൽ ഏൽപ്പിച്ച് കാണും."
നവീൻ പറഞ്ഞു.
"അപ്പോൾ നമുക്ക് കാറിൽ നിന്നും മീരയുടെ ഒർജിനൽ ഫോൺ എടുക്കണം."
"അതിനു കാറിപ്പോൾ എവിടെ ആണെന്ന് അറിയണ്ടേ?"
ആകാശിന്റെ സംശയത്തിനുള്ള മറുപടി കാവ്യ ആണ് നൽകിയത്.
"അതിനുള്ള വഴി എന്റെയിലുണ്ട്. മീരയുടെ വീട്ടിൽ ആരോടെങ്കിലും തിരക്കിയാൽ പോരെ. അന്ന് വീട്ടിൽ പോയപ്പോൾ അവളുടെ അമ്മയുടെ നമ്പർ ഞാൻ വാങ്ങിയിരുന്നു."
കാവ്യ തന്റെ ഫോണും എടുത്ത് റൂമിനു പുറത്തേക്ക് നടന്നു. മീരയും അവളുടെ പിന്നാലെ പോയി.
ആകാശ് നവീനോട് ചോദിച്ചു.
"ഫോൺ എടുത്തു കഴിഞ്ഞാലും പിന്നെ എന്ത് ചെയ്യാനാണ് പരിപാടി."
"പോലീസിൽ ഏൽപ്പിക്കാൻ എനിക്കൊരു വിശ്വാസം പോരാ."
ആലോചിച്ച് കൊണ്ട് ആകാശ് പറഞ്ഞു.
"എനിക്കും.. അവന്റെ അച്ഛൻ ജോസഫിന് പോലീസിലോക്കെ നല്ല പിടിപാടാണ്."
"പിന്നെന്ത് ചെയ്യും?"
"ഞാൻ നോക്കിയിട്ട് ഒരു വഴിയേ ഉള്ളു."
നവീൻ ആകാംഷയോടെ ആകാശിന്റെ മുഖത്തേക്ക് നോക്കി.
"ന്യൂസ് ചാനലിൽ ഏൽപ്പിക്കണം. നവഭാരത് ന്യൂസ് ചാനലിലെ ഒരു റിപ്പോർട്ടർ എന്റെ കൂട്ടുകാരനാണ്, മാത്രമല്ല ആ ചാനൽ ജോസെഫിന്റെ പാർട്ടിക്ക് എതിരുമാണ്."
"ഓക്കേ.. എങ്കിൽ പിന്നെ
💬 Comments
View all comments