Chapter Title : പ്രഹേളിക [Ne-Na]
ഒന്ന് കണ്ണ് തുറക്കുക എന്ന് ദൈവത്തിനു മാത്രം അറിയാം."
അത് പറഞ്ഞു കഴിയുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.
കാവ്യ പറഞ്ഞു.
"ആന്റി.. ഞങ്ങൾക്ക് ദിവ്യയെ ഒന്ന് കാണാൻ പറ്റുമോ?"
കണ്ണ് തുടച്ച് കൊണ്ട് അമ്മ പറഞ്ഞു.
"അതിനെന്താ.. നിങ്ങൾ വാ."
അമ്മ അവരെയും കൂട്ടി ഒരു റൂമിലേക്ക് പോയി. മൂന്നു പേരുടെയും മുഖത്ത് ആകാംഷ ആയിരുന്നു. തങ്ങളുടെ കൂടെ കുറച്ച് ദിവസമായി ഉള്ള ആളെ നേരിട്ട് കാണാൻ പോവുകയാണ്.
അമ്മയോടൊപ്പം റൂമിലേക്ക് കയറിയ അവർക്ക് കാണാൻ കഴിഞ്ഞത് കുറച്ച മെഡിക്കൽ എക്യുപ്മെന്റ്സിന്റെ സഹായത്തോടെ ഒരു മയക്കത്തിലെന്നപോലെ കിടക്കുന്ന മീരയെ ആണ്. മുഖം വിളറി വെളുത്ത് കവിളുകൾ ഒട്ടിയിട്ടുണ്ട്. ആ ശരീരത്തിന്റെ അടുത്ത് തന്നെ നിറ കണ്ണുകളോടെ മീര ഇരിപ്പുണ്ട്. ആ ശരീരത്തിന്റെ അടുത്തേക്ക് ചെന്ന നവീൻ അവളുടെ കൈകളിൽ സ്പർശിച്ചു കൊണ്ട് മീരയുടെ മുഖത്തേക്ക് നോക്കി. കാവ്യയും ആകാശും കോമ സ്റ്റേജിൽ കിടക്കുകയായിരുന്ന ദിവ്യയെ തന്നെ നോക്കുകയായിരുന്നു.
കുറച്ച് നേരം കൂടി അവിടെ ഇരുന്ന ശേഷം അവർ റൂമിനു പുറത്തേക്ക് നടന്നു. കൂടെ മീരയും.
"ആന്റി.. ഞങ്ങൾ ഇറങ്ങുന്നു."
നവീൻ പറഞ്ഞത് കേട്ട് അമ്മ പെട്ടെന്ന് പറഞ്ഞു.
"ചോറ് കഴിച്ചിട്ട് പോകാം മക്കളെ."
ഒരു പുഞ്ചിരിയോടെ കാവ്യ പറഞ്ഞു.
"വേറൊരു ദിവസമാകാം ആന്റി."
അപ്പോഴാണ് അവിടേക്ക് ഇത്തിരി പ്രായമായ ഒരാൾ കയറി വന്നത്. കാണാൻ നല്ല പ്രൗഢി തോന്നിക്കുന്ന ഒരാൾ.
അയ്യാളെ കണ്ടതും മീര മന്ത്രിച്ചു.
"അച്ഛൻ.."
നവീൻ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
വീടിനകത്തേക്ക് കയറി വന്ന ദിവ്യയുടെ അച്ഛൻ അവരെ കണ്ട് ആരാണ് മനസിലാകാതെ
💬 Comments
View all comments