0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
നോക്കുവായിരുന്നു. അമ്മ പറഞ്ഞു. "ദിവ്യയുടെ കൂട്ടുകാരാണ്.. അവളെ കാണാനായി വന്നതാണ്." അച്ഛൻ അവരെ നോക്കി പുഞ്ചിരിച്ചു. "അവർ ഇറങ്ങാൻ തുടങ്ങുവായിരുന്നു." അത് കേട്ടപ്പോൾ അച്ഛൻ പെട്ടെന്ന് ചോദിച്ചു. "കഴിച്ചിട്ട് ഇറങ്ങിയാൽ പോരെ?" നവീൻ പറഞ്ഞു. "പോയിട്ട് കുറച്ച് അത്യാവിശം ഉണ്ടായിരുന്നു." മീരയ്ക്ക് എന്തൊക്കെയോ ഓർമ്മ വന്നതായി നവീന് തോന്നിയിരുന്നു. അത് കേൾക്കാനുള്ള ആവേശത്തിൽ ആയിരുന്നു അവൻ അപ്പോൾ. അച്ഛൻ പിന്നെ നിർബന്ധിക്കാൻ നിന്നില്ല. യാത്ര പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി.. അത്രയും നേരം അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്ന മീരയും അവർക്കൊപ്പം ഇറങ്ങി. കാറിലേക്ക് കയറുമ്പോൾ നവീൻ പറഞ്ഞു. "കാവ്യ.. നീ ആകാശിനൊപ്പം മുന്നിൽ ഇരിക്ക്. ഞാൻ മീരയുടെ കൂടെ ഇരിക്കാം." കാവ്യ അത് അനുസരിച്ചു. ഗേറ്റ് കടന്ന് കാർ റോഡിലേക്ക് ഇറങ്ങിയപ്പോൾ നവീൻ ചോദിച്ചു. "നിനക്ക് എന്തെങ്കിലും ഓർമ്മ വന്നോ?" പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്ന മീര പറഞ്ഞു. "മ്മ്.. പക്ഷെ പൂർണമായി ഒന്നും ഓർക്കുന്നില്ല." "എന്തൊക്കെയാണ് ഓർമ്മ വന്നതെന്ന് പറ." നവീൻ ആ പറഞ്ഞത് കേട്ടപ്പോൾ കാവ്യയ്ക്കും ആകാശിനും മീരയ്ക്ക് എന്തൊക്കെയോ ഓർമ്മ വന്നതായി മനസിലായി. കാവ്യ തിരിഞ്ഞ് നവീന്റെ മുഖത്തേക്ക് നോക്കി ഇരുന്നു. "അച്ഛനെയും അമ്മയെയും എനിക്ക് കണ്ടപ്പോഴേ മനസിലായി. ഞാൻ ഒരു ഡോക്ടർ ആയിരുന്നു. ഞങ്ങളുടെ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അധികം സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നില്ല ഞാൻ.. അതുകൊണ്ടു തന്നെ എനിക്ക് അധികം ഫ്രണ്ട്സും ഉണ്ടായിരുന്നില്ല. ബെസ്ററ് ഫ്രണ്ട് എന്ന് എനിക്ക് പറയാൻ എനിക്ക് ആകെ ഉണ്ടായിരുന്നത് വിവേക് ആയിരുന്നു. എന്റെ കൂടെ തന്നെ MBBS  പഠിച്ചതാണ്

💬 Comments

View all comments