0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
വിവേക്. ഒരുപാട് നാളുകൾക്ക് ശേഷം അവനെ കാണാനായിട്ടാണ് ഞാൻ നിങ്ങളുടെ നാട്ടിലേക്ക് എത്തിയത്. പക്ഷെ അതിനു ശേഷം എന്താണ് ഉണ്ടായതെന്ന് എനിക്കറിയില്ല." ആകാഷയോടെ ഇരിക്കുകയായിരുന്ന കാവ്യയോടും ആകാശിനോടും നവീൻ ഈ കാര്യം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ആകാശ് പറഞ്ഞു.
"അപ്പോൾ നമ്മുടെ നാട്ടിൽ ഉള്ള ഡോക്ടർ വിവേകിനെ നമുക്കിനി കണ്ടെത്തണം." എന്തോ ആലോചിച്ചിട്ടെന്നവണ്ണം കാവ്യ പറഞ്ഞു. "ഡോക്ടർ വിവേക്.. ഈ പേര് എനിക്ക് കേട്ട് നല്ല പരിചയം ഉണ്ടല്ലോ." ആകാശ് പറഞ്ഞു. "എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്. എന്തായാലും നമ്മുടെ നാട്ടിലല്ലേ.. രണ്ടു ദിവസം കൊണ്ട് നമുക്ക് കണ്ടെത്താവുന്നതേ ഉള്ളു." .  .  .  . ഒരു മെലഡി സോങ് ആസ്വദിച്ച് കാർ ഓടിക്കുവായിരുന്നു നവീൻ. മുൻ സീറ്റിൽ തന്നെ മീര ഇരിപ്പുണ്ട്. മീരയുടെ വീട്ടിൽ പോയി വന്നിട്ട് രണ്ടു ദിവസം കഴിഞ്ഞിരുന്നു. കാവ്യയും ആകാശും കൂടി എവിടേയോ പോയിരിക്കുന്നതിനാൽ അവർ ഒറ്റക്കായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മറഞ്ഞിരുന്ന ഭൂതകാലത്തിന്റെ ഓർമ്മകൾ തിരികെ കിട്ടിയതിനാൽ മീര നല്ല സന്തോഷത്തിലായിരുന്നു. "തനിക്ക് വിവേകിന്റെ അഡ്രെസ്സ് കൂടി ഓർമ്മ ഉണ്ടായിരുന്നേൽ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമായേനെ." മീര അതുകേട്ട് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. "പക്ഷെ ഒരു കാര്യത്തിൽ എനിക്ക് ആശ്വാസം ഉണ്ട്." അവൾ ആകാംഷയോടെ ചോദിച്ചു. "എന്തിൽ?" ഒരു ചിരിയോടെ അവൻ പറഞ്ഞു. "തന്റെ കല്യാണം കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പായല്ലോ." "അതിനെന്തിനാ നീ ആശ്വാസക്കുന്നത്?" അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു കുസൃതി ഒളിഞ്ഞിരുപ്പുണ്ടായിരുന്നു. അത് മനസിലായതിനാൽ അവൻ പറഞ്ഞു. "അത് നിനക്കറിയില്ലെങ്കിൽ ഇപ്പോൾ അറിയണ്ട."

💬 Comments

View all comments