0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
കുറച്ച് നേരം നിശബ്ദത ആയിരുന്ന ശേഷം അവൾ ചോദിച്ചു. "എനിക്കിനി എന്റെ ശരീരത്തിലേക്ക് തിരികെ പോകാൻ കഴിയുമോ എന്ന് പോലും എനിക്കറിയില്ല. പിന്നെ എന്ത് ഉദ്ദേശത്തിലാണ് നീ എന്ന് സ്നേഹിക്കുന്നത്." അതിനു വ്യക്തമായ ഒരു മറുപടി അവന്റെ കൈയിൽ ഇല്ലാത്തതിനാൽ നവീൻ ഒന്നും മിണ്ടിയില്ല. പെട്ടെന്നാണ് എതിരെ വന്നു കൊണ്ടിരുന്ന ചുവന്ന ഇന്നോവയിൽ അവളുടെ കണ്ണ് പതിഞ്ഞത്. അവളുടെ മറവിയുടെ ഇരുളുകൾക്കിടയിലെവിടെയോ  ആ ഇന്നോവയുടെ രൂപം തെളിഞ്ഞ് വന്നു.
ഇന്നോവ അവരെ മാറി കടന്നതും അവൾ ഉറക്കെ പറഞ്ഞു. "നവീൻ, ആ ഇന്നോവയുടെ പിറകെ പോ.. ഞാനുമായി എന്തോ ബന്ധം അതിനുണ്ട്." നവീൻ പെട്ടെന്ന് കാർ അവിടെ വച്ച് തന്നെ തിരിച്ച് ഇന്നോവയുടെ പിന്നാലെ പാഞ്ഞു. ഇന്നോവയ്ക്ക് നല്ല സ്പീഡ് ഉണ്ടായിരുന്നതിനാൽ നവീന് അതിനു ഒപ്പം എത്താൻ കഴിഞ്ഞിരുന്നില്ല. ഈ സമയം മീര ആ ഇന്നോവയുമായുള്ള ബന്ധം ഓർമയിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിൽ ആയിരുന്നു. സിറ്റിയിലെ ബ്ലോക്കിൽ ഇന്നോവയ്ക്ക് പിറകിലായി പോകുമ്പോൾ ഇന്നോവ അലാമാ മാളിലേക്ക് കയറുന്നത് നവീൻ ശ്രദ്ധിച്ചത്. ബ്ലോക്കിനിടയിൽ ഇഴഞ്ഞിഴഞ്ഞ് അവനും മാളിലെ പാർക്കിംഗ് ഏരിയായിൽ കാർ കൊണ്ട് നിർത്തി. കാർ നിർത്തിയതും മീര കാറിൽ നിന്നും ഇറങ്ങി ഇന്നോവ തിരഞ്ഞ് തുടങ്ങി. കുറച്ച് നേരത്തെ തിരച്ചിലിനൊടുവിൽ തന്നെ അവൾക്ക് ഇന്നോവ കണ്ടത്താനായി. പക്ഷെ അതിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. അവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്ന നവീൻ മീരയുടെ നിരാശ നിറഞ്ഞ മുഖം കണ്ട് പറഞ്ഞു. "നമുക്കിവിടെ വെയിറ്റ് ചെയ്യാം. അവർ തിരിച്ച് വരുമല്ലോ.. പിന്നെ കാവ്യ വിളിച്ചിരുന്നു, അവർ ഡോക്ടർ വിവേകിനെ കണ്ടെത്തിയെന്ന്.

💬 Comments

View all comments