Chapter Title : പ്രഹേളിക [Ne-Na]
ഒരു അഞ്ചു മിനിറ്റിനുള്ളിൽ ഇവിടെ എത്തുമെന്നാണ് പറഞ്ഞത്."
അത് കേട്ടതും നിരാശ നിറഞ്ഞിരുന്ന മീരയുടെ മുഖത്ത് വീണ്ടും പ്രത്യാശ നിറഞ്ഞു.
കാവ്യ പറഞ്ഞത് പോലെ തന്നെ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ മാളിലെ പാർക്കിംഗ് ഏരിയയിൽ എത്തി നവീനെ വിളിച്ചു.
മീരയെയും കൂട്ടി ആകാശിന്റെ കാറിലേക്ക് കയറിയ നവീൻ ആവേശത്തോടെ ചോദിച്ചു.
"വിവേകിനെ കുറിച്ച് എന്താ അറിഞ്ഞത്."
അവന്റെ ചോദ്യം കേട്ടതും കാവ്യയുടെയും, ആകാശിന്റെയും മുഖം മ്ലാനമായി.
അവരുടെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പം ഉണ്ടെന്ന് അവന് തോന്നി.
"എന്താ കാവ്യ.. എന്താണെങ്കിലും പറ."
"ഡാ.. വിവേക് ജീവിച്ചിരിപ്പില്ല. അവൻ ആത്മഹത്യാ ചെയ്തു."
ആകാശ് ഒരു ന്യൂസ് പേപ്പർ അവന് നേരെ നീട്ടി.
അതിൽ എഴുതിയിരിക്കുന്ന ഹെഡിങ് നവീനും മീരയും വായിച്ചു.
'ദീപയുടെയും വിവേകിന്റെയും മരണം ആത്മഹത്യയോ കൊലപാതകമോ? ദുരൂഹത തുടരുന്നു.'
പത്രത്തിലെ വിവേകിന്റെയും ദീപയുടെയും ഫോട്ടോ കുറച്ച് നേരം നോക്കിയിരുന്ന ശേഷം പതറിയ സ്വരത്തിൽ മീര പറഞ്ഞു.
"ഇതൊരു കൊലപാതകം ആയിരുന്നു. ഇവരെ കൊന്നവർ തന്നെയാണ് എന്നെയും കൊല്ലാൻ നോക്കിയത്."
"എന്ത്.. ഇവരെ കൊന്നതാണോ? ആര്?"
അത് കേട്ട് കാവ്യയുടെയും ആകാശിന്റെയും മുഖത്ത് ആകാംഷ നിറഞ്ഞു.
ആകാശ് ചോദിച്ചു.
"എന്താടാ.. എന്താ അവൾ പറയുന്നത്?"
"നിങ്ങൾ മിണ്ടാതിരിക്ക്.. ഞാൻ ചോദിച്ച് മനസ്സിലാക്കട്ടെ."
. . . .
ആരുമായും അധികം അടുക്കാത്ത ഒതുങ്ങിക്കൂടി സ്വഭാവം ആയിരുന്നു ദിവ്യയുടേത്. MBBS പഠിക്കുന്ന ടൈമിൽ ആണ് അവൾക്ക് ബെസ്ററ് ഫ്രണ്ട് എന്ന് പറയാവുന്ന ഒരാളെ കിട്ടുന്നത്. അത് വിവേക് ആയിരുന്നു.
പഠനമൊക്കെ കഴിഞ്ഞു വളരെ അപൂര്വമായിട്ടായിരുന്നു അവരുടെ കണ്ട് മുട്ടലുകൾ.
💬 Comments
View all comments