0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
അബോധാവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരുന്ന വിവേകിനെ അവർ വലിച്ചിഴച്ച് ജെറിയുടെ അടുത്തേക്ക് കൊണ്ട് പോകുന്നത് കൈയിൽ ഇരുന്നു വിറയ്ക്കുന്ന ഫോണോടു കൂടി കണ്ട് കൊണ്ടിരിക്കാനെ അവൾക്ക് കഴിഞ്ഞുള്ളു. അകലെ നിന്നും ട്രെയിനിന്റെ ശൂളം വിളി കേട്ടതും ജെറി പറഞ്ഞു. "അവനെയും ഇവളുടെ അടുത്തേക്ക് ഇട്ടേക്ക്. എന്തായാലും പോസ്റ്മോട്ടം ചെയ്യുന്ന ഡോക്ടർ പപ്പയുടെ ആള് തന്നെയാണ്."
അവിടെ കിടന്നിരുന്ന ദീപയുടെ ശരീരത്തിൽ തൊഴിച്ച് കൊണ്ട് ജെറി പറഞ്ഞു. "പീഡിപ്പിച്ചു എന്നും പറഞ്ഞ് കേസ് കൊടുത്തേക്കുന്നു അവൾ.. അന്നേ കൊടുത്ത പൈസയും വാങ്ങി പോയിരുന്നെങ്കിൽ ഇതിന്റെ വല്ല ആവിശ്യവും വരുമായിരുന്നോ?" ട്രെയിൻ അടുത്തെത്താറായത് അറിഞ്ഞ് അവർ പാലത്തിന്റെ മറു സൈഡിലേക്ക് മാറി നിന്നു. ഈ സമയം തന്നെ കുറ്റിക്കാട്ടിൽ നിന്നും ഇറങ്ങിയ ദിവ്യ സർവ ശക്തിയുമെടുത്ത് കാറിനരികിലേക്ക് ഓടി. എന്നാൽ ട്രെയിൻ അവർക്കിടയിലുള്ള കാഴ്ച മറക്കുന്നതിനു മുൻപ് തന്നെ ജെറി അവൾ അവിടെ നിന്നും ഓടുന്നത് കണ്ടിരുന്നു. ഓടി കാറിലേക്ക് കയറിയ ദിവ്യയുടെ കൈയും കാലും ഒരേപോലെ വിറക്കുന്നുണ്ടായിരുന്നെങ്കിലും അവൾ കാർ സ്റ്റാർട്ട് ചെയ്ത് വേഗതയിൽ തിരിച്ച് അവിടെ നിന്നും ഓടിച്ചു. അപ്പോഴത്തെ ഒരു അവസ്ഥയിൽ എവിടേക്കാണ് പോകേണ്ടതെന്ന് അവൾക്ക് അറിയില്ലായിരുന്നു. പെട്ടെന്നാണ് ഒരു ചുവന്ന ഇന്നോവ വേഗതയിൽ കുറച്ച് നേരമായി തന്നെ ഫോളോ ചെയ്യന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്. അത് അവരാണെന്ന് മനസിലാക്കുവാൻ അവൾക്ക് അധികം ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. ദിവ്യ കാറിന്റെ വേഗത വർധിപ്പിച്ചു. അതനുസരിച്ചു ഇന്നോവയുടെ വേഗതയും വർധിച്ചു. മാന്ധ്രാ ജംഗ്ഷൻ എത്തിയപ്പോഴേക്കും ഇന്നോവ അവളുടെ തൊട്ടു പിന്നാലെ എത്തിയിരുന്നു. തൊട്ടപ്പുറത്തെ വളവു എത്തിയതും ഇന്നോവ ശക്തിയായി അവളുടെ കാറിന്റെ

💬 Comments

View all comments