0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.1K
പിന്നിൽ ഇടിച്ചു. അതോടു കൂടി കാറിന്റെ നിയന്ത്രണം  അവളിൽ നിന്നും പോയി തല സ്റ്റിയറിങ്ങിൽ ശക്തിയായി ഇടിച്ചു. പക്ഷെ അപ്പോഴും അവളുടെ ബോധം പോയിട്ടുണ്ടായിരുന്നില്ല. കാർ റോഡിൽ നിരങ്ങി നിന്നപ്പോൾ അവൾ ആദ്യം ചിന്തിച്ചത് ഫോൺ എവിടെയെങ്കിലും ഒളിപ്പിക്കണം എന്നായിരുന്നു. ഫോൺ സ്വിച്ച്ഓഫ് ചെയ്തുകൊണ്ട് പെട്ടെന്ന് തന്നെ അവൾ അത് സീറ്റിനു അടിയിൽ ഉണ്ടായിരുന്ന ഉറയിലേക്ക് ഇട്ടു. ഈ സമയം ഇന്നോവയുടെ ഡോർ തുറന്ന് ജെറി പുറത്തേക്ക് ഇറങ്ങാൻ ഭാവിക്കുവായിരുന്നു. പക്ഷെ അപ്പോഴേക്കും ആളുകൾ ഓടി വരുന്നതിന്റെ ബഹളം അവർ കേട്ടു. കാറിൽ ഉണ്ടായിരുന്ന ഒരുത്തൻ പറഞ്ഞു. "ജെറി, നമ്മൾ ഇപ്പോൾ ഇവിടന്നു  പോകുന്നതാണ് ബുദ്ധി. നമ്മൾ അവളെ കൊല്ലാൻ നോക്കുവായിരുന്നെന്ന് നാട്ടുകാരോട് പറഞ്ഞാൽ പ്രശ്നം ആകും." "പക്ഷെ അവൾ ഫോണിൽ വീഡിയോ വല്ലോം എടുത്തിട്ടുണ്ടെങ്കിലോ?" "അത് നമുക്ക് പൊക്കാം.. നീ ഇപ്പോൾ ഇവിടന്നു വിടാൻ നോക്ക്‌." ജെറി ഇന്നോവ പിന്നെലേക്ക് എടുത്ത് അതിവേഗം ദിവ്യയെ മറികടന്നു പോയി. ഇന്നോവ പോയെന്ന് മനസിലായ ദിവ്യ ഡോർ തുറന്നു. പക്ഷെ അപ്പോഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു. .  .  .  . മീര പറഞ്ഞതെല്ലാം നവീൻ അതേപോലെ കാവ്യക്കും ആകാശിനും പറഞ്ഞു കൊടുത്തു.
എല്ലാം കേട്ട് കഴിഞ്ഞ ആകാശ് പറഞ്ഞു. "ഇതിപ്പോൾ നമ്മുടെ കൈയിൽ നിൽക്കുന്ന കാര്യങ്ങളല്ലല്ലോ." കാവ്യയും ചിന്തിച്ചത് അത് തന്നെ ആയിരുന്നു. അവൾ പറഞ്ഞു. "നമുക്കിത് പോലീസിൽ അറിയിച്ചാലോ?" ഉടനെ ആകാശ് ചോദിച്ചു. "നമ്മൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ചാൽ എന്ത് പറയും." നിർവികാരയായി ഇരിക്കുന്ന മീരയെ നോക്കികൊണ്ട്‌ നവീൻ പറഞ്ഞു. "മാത്രമല്ല പോലീസ്

💬 Comments

View all comments