0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.2K
ഒക്കെ അവരുടെ ആൾക്കാരായിരിക്കും. മീര പറഞ്ഞത് കേട്ടില്ലേ.. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ വരെ അവരുടെ ആളായിരുന്നു." അപ്പോഴാണ് മീര കുറച്ചകലെ ചുവന്ന ഇന്നോവയുടെ അടുത്തേക്ക് നടന്ന് വരുന്ന ജെറിയെയും കൂട്ടുകാരെയും കാണുന്നത്. അവളുടെ മുഖം ഭയം കൊണ്ട് നിറഞ്ഞു. "നവീൻ.. അവന്മാരാണ് എന്നെ കൊല്ലാൻ നോക്കിയത്. ഇവരെയാണ് ഞാൻ അന്ന് ഫുഡ് കോർട്ടിൽ വച്ച് കണ്ടതും. അവൻ നോക്കുമ്പോൾ ചിരി കളിയുടെ നിൽക്കുന്ന ജെറിയെയും കൂട്ടുകാരെയും ആണ് കാണുന്നത്. "ആകാശ്.. അവന്മാരാണ് ഇതെല്ലാം ചെയ്തത്. അവരെ നോക്കിയ ആകാശ് അറിയാതെ മന്ത്രിച്ചു. "ജെറി.. ജോസഫ് സാറിന്റെ മോൻ." നവീന്റെ മുഖം വലിഞ്ഞു മുറുകി. അവൻ പെട്ടെന്ന് കാറിന്റെ ഡോർ തുറന്ന് അവരുടെ അടുത്തേക്ക് വേഗതയിൽ നടന്നു. നവീൻ പോകുന്നത് കണ്ട് കാവ്യ കാറിൽ നിന്നും ഇറങ്ങി അവന്റെ പിന്നെലെ ഓടി. കൂടെ മീരയും ആകാശും. "ഡാ.. ഇപ്പോൾ പ്രശനം ഉണ്ടാക്കേണ്ട, നീ നിൽക്ക്." കാവ്യയുടെ വാക്കുകൾ പക്ഷെ നവീൻ കേൾക്കുന്നുണ്ടായിരുന്നില്ല. കൂട്ടുകാരോട് എന്തോ പറഞ്ഞ് ചിരിക്കുന്നതിനിടയിൽ തന്റെ അരികിൽ വന്ന് നിൽക്കുന്ന നവീനെ കണ്ട് ജെറി ചോദിച്ചു. "അഹ്.. നവീൻ നീയോ.. കോളജ് കഴിഞ്ഞ് നിന്നെ പിന്നെ കാണാൻ ഇല്ലല്ലോ." വലിഞ്ഞ് മുറുകിയ ശബ്ദത്തിൽ നവീൻ പറഞ്ഞു. "ദീപയെയും വിവേകിനേയും കൊന്നു റെയിൽവേ ട്രാക്കിൽ ഇട്ട് അത് ആത്മഹത്യാ ആക്കുകയും ദിവ്യയെ അപകടത്തിൽ പെടുത്തി കോമ സ്റ്റേജിൽ ആക്കുകയും ചെയ്തപ്പോൾ നീ രക്ഷപെട്ടു എന്ന് കരുതി ഇരിക്കുകയാണല്ലേ.... എന്നാൽ തെളിവുകൾ ഇനിയും ബാക്കി ഉണ്ട്. നിന്നെ ഞാൻ അഴിക്കുള്ളിൽ ആക്കിയിരിക്കും." നവീന്റെ നാവിൽ നിന്നും വീണ വാക്കുകൾ

💬 Comments

View all comments