Chapter Title : പ്രഹേളിക [Ne-Na]
തിരക്കി നമ്മൾ ദൂരെ എവിടേക്കും പോകണ്ട. കാർ ഇവിടത്തെ പോലീസ് സ്റ്റേഷനിൽ തന്നെ കിടപ്പുണ്ട്. അവർ ഇവിടെ നിന്നും മീരയെയും കൊണ്ട് പോയ ശേഷം കാറിന്റെ കാര്യം പിന്നെ തിരക്കിയില്ലെന്ന്."
ആകാശ് നിരാശ നിറഞ്ഞ മുഖത്തോടെ പറഞ്ഞു.
"പോലീസ് കാരുടെ സമ്മതത്തോടെ കാർ പരിശോധിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല."
ഒരു ചിരിയോടെ കാവ്യ പറഞ്ഞു.
"അപ്പോൾ പിന്നെ ഒരു വഴിയേ ഉള്ളു. രാത്രിയുള്ള മതിൽ ചാട്ടം"
കാവ്യയുടെ ചുണ്ടിൽ വിരിഞ്ഞ അതേ ചിരി നവീന്റെ മുഖത്തും ഉണ്ടായിരുന്നു അപ്പോൾ.
. . . .
സമയം രാത്രി പത്ത് മണി കഴിഞ്ഞിരുന്നു.
നവീൻ കാർ പോലീസ് സ്റ്റേഷന് മുന്നിലുള്ള തട്ടുകടയുടെ അരികിലായി നിർത്തിയിട്ടു.
സ്റ്റേറ്റിനിലേക്ക് നോക്കി കൊണ്ട് ആകാശ് പറഞ്ഞു.
"പോലീസ് സ്റ്റേഷന് പിറകിലാണ് പിടിച്ചെടുത്ത വണ്ടികൾ ഇട്ടിരിക്കുന്നത്. അവടെ ഈ സമയത്ത് ആരും ഉണ്ടാകാൻ വഴി ഇല്ല.
നവീൻ പറഞ്ഞു.
"നിങ്ങൾ കാറിൽ തന്നെ ഇരുന്നാൽ മതി. ഞാനും മീരയും മാത്രം പോകുന്നതാണ് നല്ലത്."
കാവ്യയ്ക്കും ആകാശിനും അത് തന്നെയാണ് നല്ലതെന്ന് തോന്നി.
കാറിൽ നിന്നും ഇറങ്ങിയ നവീൻ സ്റ്റേഷന് അരികിലുള്ള റോഡിലൂടെ പോലീസ് സ്റ്റേഷന് പിന്നിലുള്ള മതിലിനടുത്തേക്ക് നടന്നു.
പിന്നിലെ മതിൽ കെട്ടിനരികിൽ എത്തുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. അടുത്തെങ്ങും ലൈറ്റ് ഇല്ലാത്തതിനാൽ നല്ല ഇരുട്ടും.
"നീ പോയി കാർ കണ്ട് പിടിച്ചിട്ട് വാ.. എന്നിട്ട് ഞാൻ മതിൽ ചാടുന്നതാണ് നല്ലത്."
മീരയ്ക്കും അതാണ് നല്ലതെന്ന് തോന്നി. അവളെ ആകുമ്പോൾ ആരും കാണില്ലല്ലോ. കാർ കണ്ട് പിടിച്ച് കഴിഞ്ഞാൽ നവീന് നേരെ അവളോടൊപ്പം കാറിനടുത്തേക്ക്
💬 Comments
View all comments