0%

Chapter Title : പ്രഹേളിക [Ne-Na]

Author : ne-na Read All Parts 3.2K
പോയാൽ മതിയല്ലോ. മീര മതിലിനുള്ളിലൂടെ അകത്തേക്ക് നടന്ന് പോയി. ഈ സമയം കാറിനുള്ളിൽ ഇരിക്കുകയായിരുന്ന കാവ്യയുടെ ഉള്ളിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു. അവളുടെ മുഖത്തെ ടെൻഷൻ കണ്ട് ആകാശ് പറഞ്ഞു. "നീ പുറത്തിറങ്ങ്. നമുക്ക് ഓരോ ചായ കുടിക്കാം." കാവ്യ അവന്റെ മുഖത്തേക്ക് തുറിച്ച് നോക്കി. "ഈ സമയത്ത് തന്നെ ചായ കുടിക്കണോ ചേട്ടന്." "നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്. അവൻ ഇപ്പോൾ ഇങ്ങു വരില്ലേ." "എങ്കിലും അവൻ പോലീസ് സ്റ്റേഷന്റെ മതിൽ ചാടാനല്ലേ പോയിരിക്കുന്നത്." ഒരു ചിരിയോടെ അവൻ ചോദിച്ചു. "നീ അല്ലെ ഇന്ന് വീട്ടിൽ വച്ച് ഭയങ്കര ആവേശത്തോടെ പോലീസ് സ്റ്റേഷന്റെ മതിൽ ചാടാം എന്നൊക്കെ പറഞ്ഞത്." അവൾ ഒരു ജാള്യതയോടെ ചിരിച്ചു. "നീ ഇറങ്ങി വാ.." അവൻ അതും പറഞ്ഞ് കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അവന്റെ പിന്നാലെ അവളും ഇറങ്ങി. കടയിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. അവർ ഒരു ടേബിളിനു ഇരു വശത്തും ആയി ഇരുന്നു. ആകാശ് വിളിച്ച് പറഞ്ഞു. "ചേട്ടാ രണ്ടു ചായ.." കുറച്ച് സമയത്തിനകം തന്നെ ചായ അവരുടെ മുന്നിൽ എത്തി. തണുത്ത അന്തരീക്ഷത്തിൽ ചൂട് ചായ കുറേശ്ശെയായി ഊതി കുടിച്ച് കൊണ്ടിരിക്കുമ്പോഴാണ് നവീൻ കാറിനടുത്തു തങ്ങളെ തിരയുന്നത് അവർ കണ്ടത്.
ആകാശ് ഉറക്കെ വിളിച്ച് പറഞ്ഞു. "നവീൻ... ഞങ്ങളിവിടുണ്ട്." ആകാശിന്റെ വിളികേട്ട നവീൻ അവർക്കരികിലായി ചെന്നിരുന്നു. കാവ്യ ആകാംഷയോടെ ചോദിച്ചു. "ഫോൺ കിട്ടിയോ?" അവൻ ഒരു ചിരിയോടെ ഫോൺ മേശപ്പുറത്തേക്ക് എടുത്ത് വെച്ചു. ആകാശിന്റെയും കാവ്യയുടെയും മുഖത്ത് സന്തോഷം തെളിഞ്ഞു. അത് കണ്ട നവീൻ പറഞ്ഞു.

💬 Comments

View all comments