Chapter Title : പ്രഹേളിക [Ne-Na]
"കൂടുതൽ സന്തോഷിക്കണ്ട. ഒരു പ്രശ്നം ഉണ്ട്."
കാവ്യ ചോദിച്ചു.
"എന്താ അതിൽ ചാർജ് ഇല്ലേ?"
"അന്ന് ഇവൾ സ്വിച്ച്ഓഫ് ചെയ്തു വച്ചോണ്ട് ചാർജ് ഒക്കെ ഉണ്ട്. പക്ഷെ മീരക്ക് ഇതിന്റെ ലോക്ക് നമ്പർ ഓർമയില്ല."
കാവ്യ ഫോൺ എടുത്ത് നോക്കി കൊണ്ട് പറഞ്ഞു.
"അതിനെന്താ.. ഇതിൽ ഫിംഗർപ്രിന്റ് ലോക്ക് ഉണ്ടല്ലോ."
നവീൻ അവളുടെ തലക്ക് തട്ടിക്കൊണ്ടു പറഞ്ഞു.
"ഡി പൊട്ടി.. അതിനു ഇവൾക്കിതിൽ തൊടാൻ പറ്റില്ലല്ലോ. കോട്ടയത്ത് പോയി ദിവ്യയുടെ വിരൽ ഇതിൽ തൊട്ടാലേ നമുക്കിനി ഇത് ഓപ്പൺ ചെയ്യാൻ പറ്റുള്ളൂ."
ആകാശ് പറഞ്ഞു.
"മീര.. ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചൂടെ.. ഇത്രൊയൊക്കെ ഓർത്തെടുക്കാൻ കഴിഞ്ഞതല്ലേ."
നവീൻ അവളുടെ മുഖത്തേക്ക് നോക്കി.
അവൾ നിസ്സഹായത്തോടെ പറ്റുന്നില്ലെന്ന് തലയാട്ടി.
"അവൾക്ക് പറ്റുന്നില്ലടാ.. അവൾ കുറെ ശ്രമിച്ചതാണ്."
കാവ്യ നിരാശയോടെ ചോദിച്ചു.
"അപ്പോൾ നാളെ നമ്മൾ കോട്ടയത്തേക്ക് പോകേണ്ടി വരുമോ?"
നവീൻ അതേ എന്ന അർഥത്തിൽ മൂളി.
അവൾ നിരാശയോടെ പറഞ്ഞു.
"നാളെ ഇവന്റെ ബർത്ത്ഡേ അടിച്ച് പൊളിക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ."
അപ്പോഴാണ് നവീൻ ഓർക്കുന്നത് തന്നെ നാളെയാണ് തന്റെ ബർത്ത്ഡേ എന്ന്.
അവൻ അതിശയോടെ ചോദിച്ചു.
"നാളെ ജൂൺ 25 ആണോ. ഇന്ന് ഏതാ ദിവസമെന്ന തന്നെ ഓർക്കുന്നിലായിരുന്നു."
പെട്ടെന്ന് അതിശയത്തോടെ മീര ചോദിച്ചു.
"ജൂൺ 25 ആണോ നിന്റെ ബർത്ത്ഡേ.."
"അതേ.. 1993 ജൂൺ 25 നു ആണ് ഞാൻ ജനിച്ചത്."
അവൾ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
"ഞാനും അന്ന് തന്നെയാണ് ജനിച്ചത്. നിന്റെ ജനന സമയം എത്ര ആണ്."
ഒന്നാലോചിച്ച ശേഷം അവൻ
💬 Comments
View all comments