Chapter Title : പ്രഹേളിക [Ne-Na]
പറഞ്ഞു.
"രാവിലെ 04 :20 ന്."
അവൾ കുറച്ച് നേരത്തേക്ക് അവനെ തുറിച്ച് നോക്കി. എന്നിട്ട് പറഞ്ഞു.
"ഞാനും അപ്പോഴാണ് ജനിച്ചത്."
നവീൻ അത്ഭുതം നിറഞ്ഞ സ്വരത്തിൽ കാവ്യയോടും ആകാശിനോടും പറഞ്ഞു.
"ഞാനും മീരയും ഒരു ദിവസം ഒരേ സമയത്താണ് ജനിച്ചത്."
കാവ്യയും ആകാശും വിശ്വസിക്കാനാവാത്ത രീതിയിൽ നവീനെ നോക്കി.
പെട്ടെന്ന് എന്തോ ആലോചിച്ച ശേഷം ആകാശ് പറഞ്ഞു.
"ചിലപ്പോൾ ഈ കാരണത്തിനാലാകും നിനക്ക് മീരയെ കാണാൻ കഴിഞ്ഞത്."
കാവ്യയും അതേ എന്ന അർത്ഥത്തിൽ തലയാട്ടി.
പെട്ടെന്നാണ് മീര പറഞ്ഞത്.
"എന്റെ ഫോണിന്റെ പാസ്സ്വേർഡ് ഞാൻ ജനിച്ച വർഷം ആണ്. 1993 ."
അത് കേട്ട നവീൻ ആവേശത്തോടെ പറഞ്ഞു.
"ഫോണിന്റെ പാസ്സ്വേർഡ് മീരക്ക് ഓർമ്മ വന്നു. 1993 ."
ആകാശ് പെട്ടെന്ന് ഫോണെടുത്തു പാസ്സ്വേർഡ് അടിച്ചു. ഫോൺ ലോക്ക് മാറിയതും അവന്റെ മുഖം തെളിഞ്ഞു.
"ഡാ. ലോക്ക് മാറി."
കാവ്യ പറഞ്ഞു.
"നീ വീഡിയോ എടുത്തേ."
ആകാശ് ഗാലറി തുറന്ന് അവസാനം എടുത്ത വീഡിയോ പ്ലേയ് ചെയ്തു. മൂന്നു പേരും ചേർന്നിരുന്നു ആ വീഡിയോ കണ്ടു.
വീഡിയോ കണ്ടു തീർന്നതും നവീൻ പറഞ്ഞു.
"ഇനി നമ്മൾ ഇത് സൂക്ഷിക്കുന്നത് അപകടം ആണ്. ഇത്രേം പെട്ടെന്ന് ഇത് നമ്മൾ ചാനലിൽ എത്തിക്കണം."
അവർ ചായയുടെ പൈസ കൊടുത്ത് ഓടിപ്പോയി കാറിലേക്ക് കയറി. കാവ്യയാണ് ഡ്രൈവർ സീറ്റിലേക്ക് കയറിയത്.
പക്ഷെ നവീൻ പോലീസ് സ്റ്റേഷന്റെ മതിൽ ചാടിയത് മുതൽ ജെറി പറഞ്ഞേൽപ്പിച്ച പ്രകാരം ഒരാൾ അവനെ പിന്തുടർന്നിരുന്നത് അവർ അറിഞ്ഞിരുന്നില്ല.
ആകാശ് കാവ്യയോട് പറഞ്ഞു.
"നേരെ നവഭാരതിന്റെ ഓഫീസിലേക്ക്
💬 Comments
View all comments